സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/നമുക്കായ്
നമുക്കായ്..
ഇപ്പൊഴെന്തായി?? എല്ലാ ദിവസവും ഞായറാഴ്ച്ചയായാൽ മതിയായിരുന്നു എന്ന് പ്രാർത്ഥിച്ചവരുടെ പ്രാർത്ഥന ദൈവം കേട്ടില്ല? ഈ ലോക്ഡൗൺ കാലത്ത് നമ്മൾ പരമാവതി പുറത്തിറങ്ങാതിരിക്കുക. നമുക്ക് വേണ്ടിയല്ലെ ഡോക്ടർമാരും, നഴ്സുമാരും, പോലീസുകാരും അതുപോലെതന്നെ നമ്മുടെ ഗവൺമെൻ്റും 24 മണിക്കുർ സ്വന്തം ജീവൻ പോലും നോക്കാതെ നമുക്കു വേണ്ടി പ്രയത്നിക്കുന്നത്? അതുകൊണ്ട് നമുക്ക് ചെയ്യാൻ പറ്റുന്നത് നമുക്ക് ചെയ്യാം. ഈ കൊടും ഭീകരനായ കൊറോണയെ നമുക്ക് പ്രതിരോധിക്കാം. കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കഴുകികൊണ്ടിരിക്കുക. ഏറ്റവും പ്രധാനമായി കൊറോണയെ കുറിച്ചുള്ള വ്യാജപ്രചാരണങ്ങൾ വിശ്വസിക്കാതിരിക്കുക. ഇതൊക്കെയല്ലെ നമുക്ക് ചെയ്യാനാകൂ കൂട്ടുകാരെ? നമ്മളിപ്പോൾ ദൈവമായി കാണുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും വേണ്ടിയും അതുപോലെ രോഗമുള്ളവർക്ക് വേഗം സുഖം പ്രാപിക്കുവാൻ വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം. നിപയേയും പ്രളയത്തേയും നമ്മൾ നേരിട്ടപോലെ ചൈനയിൽ നിന്നെത്തിയ ഈ വരത്തനേയും നമുക്ക് ഒരുമിച്ചു നേരിടാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ