ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.കൊടുവളളി/അക്ഷരവൃക്ഷം/പ്രകൃതിസംരക്ഷണം
പ്രകൃതിസംരക്ഷണം
പ്രകൃതി അമ്മയാണ്,പ്രകൃതിയെ അമ്മയെ സ്നേഹിക്കുന്നത് പോലെ സ്നേഹിക്കണം.നമുക്ക് ചുറ്റുമുള്ളതെല്ലാം പ്രകൃതിയുടെ വരദാനമാണ്.വലിയമലകളും വനങ്ങളുമെല്ലാം അതിൽ ചിലതാണ്.മരങ്ങൾ വെട്ടിനശിപ്പിച്ചും മലകൾ ഇടിച്ചും നാം പ്രകൃതിയോട് വളരെ വലിയ ക്രൂരതയാണ് കാണിക്കുന്നത്.പ്ലാസ്റ്റിക്കുകളും അവശിഷ്ടങ്ങളുമെല്ലാം പൊതുസ്ഥലങ്ങളിലും നദികളിലും വലിച്ചെറിഞ്ഞും തോടുകൾ മണ്ണിട്ട് മൂടിയും വയലുകൾ നികത്തിയും നാം പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയ്ക്ക് ഇന്ന് നമുക്ക് പ്രകൃതി തിരിച്ചടി തന്നു കൊണ്ടിരിക്കയാണ്,അതിന് ഉദാഹരണമാണ് പലരതരം രോഗങ്ങളും മഹാപ്രളയവുമെല്ലാം.മനുഷ്യൻ കെട്ടി ഉയർത്തിയ കെട്ടിടങ്ങളും സ്വപ്നങ്ങളും നിലം പതിക്കാൻ നിമിഷങ്ങൾ മതിയായിരുന്നു.നാം എത്ര മാത്രം പ്രകൃതിയെ സ്നേഹിക്കുന്നുവോ അത്രമാത്രം പ്രകൃതി നമ്മെ തിരിച്ചും സ്നേഹിക്കും.മറിച്ചായാൽ അനുഭവം നമ്മുടെ മുന്നിൽ തന്നെയുണ്ട്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ