ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/എന്റെ കുഞ്ഞി ലല്ലു

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കുഞ്ഞി ലല്ലു

ഒരു ദിവസം എന്റെ കുഞ്ഞനിയൻ ലല്ലു രാവിലെ കരഞ്ഞു കൊണ്ടാണ് എഴുനേറ്റത്. അപ്പോൾ അമ്മ അടുക്കളയിൽ ആയിരുന്നു. അമ്മ വേഗം കിടപ്പു മുറിയിലേക്ക് ഓടി വന്നു. ലല്ലുകുട്ടാ നീ എന്തിനാ കരയുന്നത്? അമ്മ ചോദിച്ചു. അവൻ അപ്പോഴും കരയുകയാണ്. അപ്പോഴാണ് അമ്മക്ക് കാര്യം പിടികിട്ടിയത്. അവൻ ബെഡിൽ മൂത്രമൊഴിച്ചു. അവൻ കുഞ്ഞായത് കൊണ്ട് അമ്മ വഴക്ക് പറഞ്ഞില്ല.പിന്നെ പല്ലുതേച്ചു ഞാനും ജെറിനും ലല്ലുവും പ്രഭാതഭക്ഷണം കഴിച്ചു. കൊറോണ കാലമായതിനാൽ ഞങ്ങൾ മാത്രം മുറ്റത്തു കളിച്ചു കൊണ്ടിരുന്നു, റോഡിലും അയല്പക്കത്തെ വീടുകളിലും പോകരുത് എന്നു അമ്മയും പപ്പയും പറഞ്ഞിരുന്നു. കളിക്കുമ്പോൾ എല്ലാം കൊച്ചു ലല്ലുവിന്റെ കുസൃതികൾ ഞങ്ങൾ ആസ്വദിച്ചു. അങ്ങനെ ഉച്ചഭക്ഷണം കഴിച്ചു ഞങ്ങൾ കുറേ നേരം ഉറങ്ങി.

പിന്നെ എഴുന്നേറ്റു ചായ കുടിച്ച് കഴിഞ്ഞ് ഞങ്ങൾ പറമ്പിലൂടെ നടക്കാൻ ഇറങ്ങി. കുറച്ചു ദൂരം നടന്നപ്പോൾ പാളകളിലും മറ്റും വെള്ളം കെട്ടി കിടക്കുന്നത് കണ്ട് ലല്ലു ചോദിച്ചു, ചേച്ചി എങ്ങനെയാണ് ഇതിലൊക്കെ വെള്ളം വന്നത്? ഞാൻ പറഞ്ഞു " ഇന്നലത്തെ മഴ കാരണമാണ് വെള്ളം ഉണ്ടായത്. നമുക്ക് ഈ വെള്ളം മറിച്ചു കളയാം ഇല്ലെങ്കിൽ കൊതുകുകൾ വന്നു വെള്ളത്തിൽ മുട്ടയിട്ടു പെരുകി നമുക്ക് അസുഖങ്ങൾ വരുത്തും. " ഞങ്ങൾ മൂന്നു പേരും കൂടി കെട്ടിക്കിടന്ന വെള്ളമെല്ലാം മറിച്ചു കളഞ്ഞു. അമ്മയുടെ വിളി കേട്ടപ്പോൾ ഞങ്ങൾ വേഗം വീട്ടിലേക്കു മടങ്ങി. അമ്മയോടും പപ്പയോടും എല്ലാം പറഞ്ഞു. അവർക്ക് സന്തോഷമായി, ഞങ്ങൾക്കും. പിന്നെ ഞങ്ങൾ കുളിച്ചു ഭക്ഷണം കഴിച്ചു പ്രാർഥിച്ചു കിടന്നുറങ്ങി.

ഹെലേന ജോബ്
3 B ജി.എൽ.പി.എസ് കിഴക്കേത്തല
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ