സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം/നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
11:01, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44334 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നന്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്മ


ഒരിടത്ത് ഒരു കൂട്ടം ഉറുമ്പുകൾ ജീവിച്ചിരുന്നു. അടുത്തുള്ള റോഡിലൂടെയാണ് അവയുടെ സവാരി. ഒരു ചിലന്തി അപ്പൂപ്പൻ ഇത് കാണുന്നുണ്ടായിരുന്നു. ചിലന്തി അപ്പൂപ്പൻ പറയും കുഞ്ഞുങ്ങളെ ഈ റോഡിലൂടെയുള്ള നിങ്ങളുടെ സവാരി നിർത്തണം. അല്ലെങ്കിൽ അപകടമാണ്. ഉറുമ്പിൻ കൂട്ടം ചിലന്തി അപ്പൂപ്പന്റെ വാക്കുകൾ ശ്രദ്ധിച്ചതേയല്ല. കൂടാതെയോ അവർ അപ്പൂപ്പനെ കളിയാക്കുകയും ചെയ്തിരുന്നു. ഒരു ദിവസം ഒരു കുഞ്ഞൻ ഉറുമ്പ് ചിലന്തി അപ്പൂപ്പനെ കളിയാക്കി ചിരിച്ചുകൊണ്ട് റോഡിലൂടെ ഓടി പോയി. പെട്ടെന്നാണ് ഒരു കാർ വേഗത്തിൽ വന്നത്. അമ്മേ....രക്ഷിക്കണേ... കുഞ്ഞൻ ഉറുമ്പ് നിലവിളിച്ചു. പെട്ടെന്നുതന്നെ ചിലന്തി അമ്മാവൻ അതുകേട്ട് തന്റെ വല ഉപയോഗിച്ച് അവനെ രക്ഷിച്ചു. കുഞ്ഞൻ ഉറുമ്പ് ചിലന്തി അമ്മാവനോട് മാപ്പു പറഞ്ഞ് നന്ദിയും അറിയിച്ചു. കൂട്ടുകാരെ, ഈ കഥയിലൂടെ നിങ്ങൾക്ക് എന്താണ് മനസ്സിലായത് മുതിർന്നവർ പറയുന്നത് അനുസരിക്കണം, ആരെയും കളിയാക്കുകയും ചെയ്യരുത് എന്നല്ലേ. കൊറോണ എന്ന മാരക രോഗം പടർന്നു പിടിച്ചിരിക്കുന്ന ഈ സമയത്ത് നമ്മുടെ മാതാപിതാക്കൾ പറയുന്നത് നമുക്ക് അനുസരിക്കാം. എപ്പോഴും ശുചിത്വ ശീലം ഉള്ളവരും ആയിരിക്കാം. അങ്ങനെ കൊറോണ എന്ന ഭീകരനെ നമുക്ക് ഒരുമിച്ച് തുരത്തി ഓടിക്കാം...

 

അഭിനവ് ആർ
2 C സെൻറ് മാത്യൂസ്‌ എൽ പി എസ് കുച്ചപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം