സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/അക്ഷരവൃക്ഷം/മരണത്തിൻറെ താഴ്വരയിലേക്ക്
മരണത്തിന്റെ താഴ്വരയിലേക്ക്
ഇന്ന് റിസൾട്ട് വരുന്ന ദിവസം ആണ് .മനു ആകെ പേടിച്ച് ആശുപത്രി മുറിക്കുള്ളിൽ ഒറ്റയ്ക്ക് ഇരിപ്പാണ് .നാട്ടിൽ അച്ഛനും അമ്മയും റിസൾട്ട് നെഗറ്റീവ് ആകാൻ വലിയ പ്രാർത്ഥനയിലാണ് .കൂടെയുള്ള രണ്ടുപേർക്കും കോവിഡ് സ്ഥിതീകരിച്ചു .ഉള്ളിൽ ഒത്തിരി ഭയം ഉണ്ടെങ്കിലും ആത്മവിശ്വാസത്തോടെ കാത്തിരിക്കുകയാണ് .അങ്ങനെ റിസൾട്ട് വരുന്ന സമയം ആയി .ഡോക്ടർ റിസൾട്ട് മനുവിനെ കാണിച്ചു .മനു നോക്കിയപ്പോൾ ,റിസൾട്ട് പോസിറ്റീവ് .ഉള്ളിൽ ഒത്തിരി വിഷമം ഉണ്ടായിരുന്നു .അതൊന്നും പുറത്തു കാണിക്കാതെ ,മാതാപിതാക്കളെ വിവരം അറിയിച്ചു .അവരാകെ തളർന്നുപോയി .എങ്കിലും പ്രാർത്ഥന നിർത്തിയില്ല. ഒറ്റക്കൊരു മുറിയിൽ വളരെ വേദനകൾ സഹിച് ആരും അടുത്ത് പോലും വരാതെ വേദനിച്ചിരുന്ന പ്പോഴാണ് മനു തൻറെ സ്വാർത്ഥതയെ കുറിച്ച് ഓർത്തത് .അഞ്ചാറു മാസങ്ങൾക്ക് മുമ്പ് തൻറെ സ്വന്തം നാട്ടിൽ എത്ര സന്തോഷത്തോടെ ജീവിച്ചതാണ് .ഒരു കുഴപ്പവും ഇല്ലായിരുന്നു .അച്ഛനും അമ്മയും സഹോദരങ്ങളോടു൦ ഒത്ത് നല്ല സന്തോഷത്തോടെ ആയിരുന്നു ജീവിച്ചിരുന്നത്.ആയിടെയാണ് കുറച്ചുകൂടി പണമുണ്ടാക്കി സ്വന്തം ഇഷ്ടത്തിൽ ജീവിച്ചാൽ എന്ന് ആലോചിച്ചത് .അങ്ങനെയാണ് വിദേശത്തേക്ക് വന്നത് .അച്ഛനും അമ്മയും എല്ലാം വളരെ നിർബന്ധിച്ചതാണ് നാട്ടിൽ തന്നെ ജീവിക്കാൻ."മോനേ ഉള്ള സൗകര്യത്തിൽ ഇവിടെ ജീവിച്ചാൽ പോരേ"എന്ന് അച്ഛനും അമ്മയും ചോദിക്കുമായിരുന്നു .പക്ഷേ മനു അതൊന്നും വകവയ്ക്കാതെ വിദേശത്തേക്ക് യാത്രയായി . വളരെ വിഷമത്തോടെയാണ് അച്ഛനും അമ്മയും അവനെ യാത്രയാക്കിയത് .മനു അതെല്ലാം ഓർത്ത് വിഷമിചിരിക്കുകയാണ് .അച്ഛനെയും അമ്മയെയും അനുസരിച്ച് നാട്ടിൽ തന്നെ താമസിച്ചാൽ മതിയായിരുന്നു ,കുറ്റബോധത്താൽ അവൻറെ മനസ്സ് വെന്തുരുകി .ഒരു വർഷമേ ആയിട്ടുള്ളൂ വിദേശത്ത് വന്നിട്ട് .എങ്കിലും തിരിച്ചു പോകാൻ ശ്രമിച്ചു .പക്ഷേ എയർപോർട്ട് അടച്ചതിനാൽ നാട്ടിലേക്ക് വരാൻ സാധിച്ചില്ല. അങ്ങനെ ഏകാന്തതയുടെ നിഴൽ അവനെ മൂടിയിരുന്നു .ഭക്ഷണം പോലും നന്നായിട്ട് കഴിക്കാൻ വയ്യാതെ വേദന കടിച്ചമർത്തി ദിവസങ്ങൾ കഴിച്ചുകൂട്ടുക യാണ് .ഓരോ ദിവസവുംതനിക്ക് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞ് മാതാപിതാക്കളെ അവൻ ആശ്വസിപ്പിക്കും ആയിരുന്നു രോഗത്തിൻറെ കാഠിന്യം വർദ്ധിക്കുകയാണ് .കുറച്ചു ദിവസങ്ങൾക്കുശേഷം മകൻറെ വിവരം വീട്ടിൽ എത്താതായി.രോഗം മൂർച്ഛിച്ച് അവന് ശബ്ദം തീരെ ഇല്ലാതായി .പെട്ടെന്നായിരുന്നു അമ്പരപ്പിക്കുന്ന വാർത്ത .വിദേശത്ത് നിന്നുള്ള ഒരു ഡോക്ടറെ കോളായിരുന്നു അത് .മകൻറെ മരണവാർത്ത .കൊറോണ ബാധിച്ച മകൻ മരിച്ചു കഴിഞ്ഞു .ഈ വാർത്ത അവർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു .അവനെ ഒന്ന് കാണാൻ അവർ അതിയായി ആഗ്രഹിച്ചു .പക്ഷേ കൊറോണ ബാധിച്ച മരിച്ചതിനാൽ ,അവനെ വിദേശത്ത് തന്നെ സംസ്കരിച്ചു .മകനെ ഒരു നോക്ക് കാണാൻ പോലും കഴിയാതെ ,ഈ ഭൂമിയിൽ നിന്നും യാത്രയാക്കി അതിൽ മാതാപിതാക്കൾ വളരെയധികം വിഷമിച്ചു .ഇത്തരമൊരു അനുഭവം ആർക്കും സംഭവിക്കല്ലേ എന്നും അവർ പ്രാർത്ഥിക്കുകയാണ് . തങ്ങൾക്ക് മുമ്പേയുള്ള മകൻറെ യാത്ര അവരെ ഏറെ നിരാശയിലാഴ്ത്തി .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ