ഐ.എസ്.എം.യു.പി.എസ് പറച്ചിനിപ്പുറായ/അക്ഷരവൃക്ഷം/അമ്പോ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്പോ കൊറോണ

സൂര്യന്റെ കിരണങ്ങൾ കണ്ണുിൽ ഇടിച്ചു കയറിയപ്പോൾ ഞാ൯ നെട്ടി എഴുന്നേറ്റു. അമ്മേന്ന് ആ൪ത്ത് വിളിച്ചു. പക്ഷേ അമ്മക്ക് പകരം അച്ഛനാ ഓടിവന്നത്.

"അമ്മ എവിടെ?" ‍ഞാൻ ചോദിച്ചു. ഉത്തരത്തിന് പകരം അച്ഛൻ എന്നെ ചേർത്ത് പിടിക്കുകയാ ചെയ്തത്. പല്ല് തേക്കാൻ വേണ്ടി അച്ഛൻബേസിന്റെ അടുത്തേക്ക് എന്നെ കൊണ്ടുപോയി . ബ്രഷ് എടുത്തപ്പോൾ തന്നെ ‍‍ഞാൻ അത് തട്ടിയിട്ടു.

വീണ്ടും ചോദിച്ചു "അമ്മ എവിടേന്ന്?"

അപ്പോൾ എന്നെ ഉമ്മ വച്ചിട്ട് അച്ഛൻ പറ‍ഞ്ഞു "അമ്മ ഒരു ഭീകരനെ പിടിക്കാൻ പോയതാണെന്ന്.” "ഡോറയെ പിടിക്കുന്ന കുറുനരിയേയൊ ‍‍"ഞാൻചോദിച്ചു.അല്ല അതിനേക്കാൾ വലിയ ഭീകരനാ..പേര് കൊറോണ. "അപ്പോൾ അത് അമ്മയെ പിടിക്കൂലെ?" ഇല്ല , അമ്മ മുഖാവരണവും കൈയുറയും ധരിച്ചിട്ടുണ്ട് .അതുകൊണ്ട് അമ്മയുടെ അടുത്തേക്ക് വരില്ല.

"അമ്മ മാത്രമാണോ കൊറോണയെ പിടിക്കാൻ പോയത്?" അല്ല അമ്മൂന്റെ അമ്മയെപോലെ കുറേ മാലാഘമാർ കൊറോണയെ തുരത്തുന്നുണ്ട്. "മുഖാവരണവും കൈയുറയും ധരിച്ചാൽ കൊറോണ പേടിച്ച് ഓടോ " മുഖാവരണവും കൈയുറയും മാത്രം ധരിച്ചാൽ പോര.ഞാൻ പറഞ്ഞു തരാം ,എന്തന്നാൽ നമ്മൾ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്ത് പോവാൻ പാടുള്ളൂ,സംസാരിക്കുമ്പോൾ ഒരു മീറ്റർ അകലെ നിന്ന് സംസാരിക്കണം,എവിടെ പോയി വന്നാലുംസോപ്പിട്ട് കൈ കഴുകണം. ഇങ്ങനെ കുറെ കാര്യങ്ങളുണ്ട് അത് ഞാൻ പിന്നെ പറഞ്ഞു തരാം. "എന്നാൽഅച്ഛാ ഇനി മുതൽ ഞാൻ അച്ഛൻ പറയുന്നത് പോലെ ചെയ്യും.” ആ...ഹാ...എന്നാൽ ഇനി മുതൽ അമ്മു അമ്മയെ കാണണം എന്നു പറഞ്ഞു കരയരുത്.അമ്മക്ക് സങ്കടം വരില്ലേ... "ഇനി മുതൽ ഞാൻ അമ്മയെ കാണാതിരുന്നാൽ കരയൂല" ഞാൻ കൈ ഉയർത്തി ഉറക്കെ പറ‍‍ഞ്ഞു.അമ്മ അത് കേട്ടോ ആവോ....

ഹനിയ.ടി
5 ഇ എൈ.എസ്.എം.യു.പി.സ്കൂൾ പറച്ചെനപ്പുറായ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ