കെ.ആർ.പി.എം.എച്ച്.എസ്.എസ്. സീതത്തോട്/അക്ഷരവൃക്ഷം/ കരുതലോടെ മുന്നേറാം
കരുതലോടെ മുന്നേറാം പരിസര ശുചിത്വം----- അനന്തതയിൽ നിമീലിത മായ സത്യ ചൈതന്യമാണ് പ്രകൃതി.കണ്ണികൾ അറ്റു മാറാതെ ആത്മാവിൽ അവൾ കുടിയിരിക്കേണ്ടത് നമ്മുടെ ആവശ്യമാണ് .. ഒരേ ദിശാ സൂചിയിൽ മനുഷ്യരും ജീവജാലങ്ങളും പൂക്കളും പുഴുക്കളും അടങ്ങിയ അവളുടെ പുറംചട്ട യെവെടിപ്പായി പരിപാലിക്കാൻ നമുക്ക് കഴിയണം."" മാറാതെ തെളിയണം മഴ നീരുറവ , മയങ്ങാതെ ഒഴുകണം മലയരുവി ,മുടങ്ങാതെ ജ്വലി ക്കണം മാന, സൂര്യൻ മിനുസമായിപരക്കണം മാനവജീവിതം .""ഇത് മനസ്സിൽ ഒന്ന് ചിന്തിച്ചാൽ ആദ്യം പരിസരം വെടിപ്പായി സൂക്ഷിക്കാൻ നമുക്ക് കഴിയും, കഴിയണം എങ്ങനെ നമ്മുടെ പരിസരത്തെ വൃത്തിയാക്കാം. ജൈവ വൈവിധ്യങ്ങൾ കാഴ്ചകളിൽ നിറയ്ക്കാൻ ആദ്യം നമ്മൾ ശ്രമിക്കണം . ഭൂമി ജീവജാലങ്ങൾക്ക് പതിച്ചു നൽകിയിരിക്കുന്ന അവകാശമാണ് അവയുടെ ആവാസ വ്യവസ്ഥ. അത് നിലനിർത്താൻ നമ്മൾ തയ്യാറാകണം . ആ ശ്രമത്തിൽ നമ്മൾ വിജയിക്കണമെങ്കിൽ പ്ലാസ്റ്റിക് പരിസരങ്ങളിൽ നിന്നും പൂർണ്ണമായും ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത് .ഉപഭോഗ സംസ്കാരത്തിന്റെ മലവെള്ളപ്പാച്ചിലിൽ ഒട്ടും ചാഞ്ചല്യം അനുഭവിക്കാതെ നിലനിൽക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് ..പൂർവിക സംസ്കാരത്തിലേക്ക് നാം ഇറങ്ങിച്ചെന്ന് തുണിസഞ്ചി കളും ഇലപ്പൊതികളും ആഡംബര ത്തിന്റെ ഭാഗമായെങ്കിലും മാറ്റിയെടുത്താൽ ക്രമേണ പ്ലാസ്റ്റിക് ഇല്ലാതെയാകും.. വാക്കുകളിൽ അവ ഉപയോഗശൂന്യമായി കഴിഞ്ഞു.. എന്നാൽ നിത്യജീവിതത്തിൽ ഉപയോഗശൂന്യമായോ എന്ന് നമ്മൾ ഒന്നു ചിന്തിക്കണം.. ഹരിതാഭമായ പരിസരങ്ങൾ ആരോഗ്യത്തെ സംരക്ഷിച്ചു കൊള്ളും .പരിസ്ഥിതി യുടെ യുടെ താളം തെറ്റിക്കുന്ന ആഹാരരീതികളും ജീവിതശൈലികളും രോഗീ പരിവേഷത്തിലേക്ക് മനുഷ്യനെ മാറ്റിക്കഴിഞ്ഞു. ഇൻറർലോക്കുകൾ പരിസരങ്ങളെ അലങ്കരിക്കുമ്പോൾ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പരസ്പര ലയനത്തിന്റെ ലോക്കു വീഴുകയാണ് .. വീടുകളിലേയും ഫാക്ടറികളിലേയും അവശിഷ്ടങ്ങൾ പരിസരങ്ങളിൽ വലിച്ചെറിയുന്ന എറിയുന്ന രീതി അവസാനിപ്പിക്കണം. റോഡുകളിൽ, ഗ്രാമവീഥികളിൽ എല്ലാം വേസ്റ്റ് കൂടകൾ ക്രമീകരിക്കാം . നിയമം ലംഘിക്കുന്നവർക്കെതിരെ ചെറിയ പിഴകൾ ഈടാക്കിയാൽ ഒരു പരിധിവരെ പരിസരം വൃത്തിയാക്കാം .ചപ്പുചവറു മാത്രമാണ് ആണ് പ്രകൃതിയേയും പരിസരത്തെയും ശുചിത്വമില്ലായ്മ യിലേക്ക് നയിക്കുന്നതെന്ന് നമുക്കു തോന്നാം ,എന്നാൽ വാഹനങ്ങളിൽ നിന്നും വമിക്കുന്നഅമിതമായ പുക ഒരു ശുചിത്വക്കുറവ് സൃഷ്ടിക്കുന്നില്ല ? കണ്ടിടത്തും കാണാത്തിടത്തും തുപ്പാൻ ശീലിച്ച മലയാളി പരിസരത്തെ ഹീനം ആക്കി ,രോഗം വിളിച്ചുവരുത്തി സമൂഹത്തിന് ഹാനി ഉണ്ടാക്കുകയാണ്. പഞ്ചേന്ദ്രിയങ്ങൾ വഴി അറിവ് ആർജിക്കുന്ന മനുഷ്യൻ പഞ്ചഭൂതങ്ങളെ വിഷം തീണ്ടാതെ സംരക്ഷിക്കണം. ഔഷധസസ്യങ്ങളുടെ അക്ഷയ ഖനിയായ വനത്തെ സംരക്ഷിച്ച് ആവാസവ്യവസ്ഥ സന്തുലിതമാക്കാം മനുഷ്യനും പ്രകൃതിയും പരിസരവും പരസ്പരം സമ്മേളിച്ചാൽ കാലം വിതച്ചിട്ടിരിക്കുന്ന മഹാ രോഗ-പ്രളയങ്ങളിൽ നിന്നു നമുക്ക് രക്ഷനേടാം. കാലം പടച്ചു വിടുന്നഒാരോമഹാമാരിയും കേരള പ്രകൃതിയിൽ ലാസ്യമായി ലയിച്ചു ചേരും.അവയിൽ ഒരു വിഷവിത്തും വിതയ് ക്കില്ല, മുളയ് ക്കില്ല,തളിർക്കില്ല . പരിസരം പഞ്ചേന്ദ്രിയ സമയം കരുതാം കരുതലോടെ മുന്നേറാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ