എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ/അക്ഷരവൃക്ഷം/പ്രകൃതിസംരക്ഷണത്തിലൂടെ രോഗപ്രതിരോധം
പ്രകൃതിസംരക്ഷണത്തിലൂടെ രോഗപ്രതിരോധം
രണ്ടു പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന ചെങ്ങാനി എന്ന കൊച്ചു ഗ്രാമത്തിൽ പ്രകൃതി കനിഞ്ഞുനൽകിയ പച്ചപ്പുകളുടെ മനോഹാരിതയുടെ പെരുവള്ളൂരിൽ നിന്ന് ചെങ്കൽ പാറകൾ മുറിച്ചെടുത്ത് പ്രകൃതിക്ക് ശവപ്പറമ്പ് ഒരുക്കിയ ചങ്ങാനിയുടെ തന്നെ പ്രാന്തമായ കണ്ണമംഗലത്തേക്ക് ഞങ്ങൾ പുതിയ വീട് വെച്ച് താമസം മാറ്റി അങ്ങനെ ഇരിക്കെ ഞങ്ങൾക്ക് പുതിയ അയൽവാസികൾ വന്നു. കല്ലുവെട്ടി മണ്ണിട്ട് തൂർത്ത് കാടുമൂടിയ പറമ്പിലേക്ക് ഉയർത്തിക്കെട്ടിയ അവരുടെ മതിലിനു മുകളിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പറന്നു അവരുടെ വീടിൻറെ പിൻഭാഗത്ത് ആണെങ്കിലും ഞങ്ങളുടെ വീടിൻറെ മുന്നിൽ ആണ് അവയൊക്കെയും പറഞ്ഞു നടന്നത് പിന്നീട് അവർ എല്ലാ വേസ്റ്റുകളും അവിടെ തന്നെ വലിച്ചെറിയാൻ തുടങ്ങി വിദ്യാസമ്പന്നരായ എൻറെ മാതാപിതാക്കൾ വേസ്റ്റുകൾ തരംതിരിച്ച് നല്ല രീതിയിലാണ് നശിപ്പിക്കാനുള്ളത് പിതാവ് അവരോട് പറഞ്ഞു ഇവിടേക്ക് പ്ലാസ്റ്റിക് വേസ്റ്റ് ഇടരുത് ഇത് പരിസ്ഥിതിക്ക് ദോഷകരമാണ് അവർ അത് കേൾക്കാതെ മാലിന്യനിക്ഷേപം തുടർന്നു എൻറെ പിതാവ് ഞങ്ങളോട് പറഞ്ഞു ഇത് നമ്മുടെ ആരോഗ്യത്തിന് വലിയ ദോഷമാണ് എന്ന്. ഒരു ദിവസം ഞങ്ങൾ അവിടെ ചേമ്പ് നട്ടു കുറച്ചു ദിവസത്തിന് ശേഷം അതിൽ നിന്ന് ഞങ്ങൾക്ക് നല്ല വിളവു കിട്ടി അപ്പോൾ ഞങ്ങൾ അവിടെ കൃഷി നടത്താൻ തീരുമാനിച്ചു അതോടെ അവർ മാലിന്യനിക്ഷേപം നിർത്തി ആദ്യം ഞങ്ങൾ അവിടെ വെണ്ടയും പയറും കൃഷി ചെയ്തു അതിൽ നിന്നുണ്ടാകുന്ന വിളവ് ഉപ്പേരി വെച്ചും കറിവച്ചും കഴിച്ചു. അങ്ങനെ കുറച്ചു ദിവസത്തിന് ശേഷം എൻറെ പിതാവ് എന്നും രാവിലെ മണ്ണ് കിളച്ച് വെള്ളമൊഴിച്ചു കൃഷിക്ക് മണ്ണ് പാകപ്പെടുത്തി. അതിൽ ഞങ്ങൾ കുട്ടികൾ വിത്തുവിതച്ചു അതിൽ ഞങ്ങൾക്കും എൻറെ പിതാവിനും ഉത്സാഹം തോന്നി. അപ്പോൾ എൻ്റെ പിതാവ് പറഞ്ഞുതന്നു ഇത് നല്ല ആരോഗ്യത്തിനും രോഗ രോഗപ്രതിരോധത്തിനും കാരണമാകുമെന്ന് അങ്ങനെ ഞങ്ങൾ പല തൈകളും നടാൻ തുടങ്ങി അതിനാൽ ഞങ്ങൾക്ക് വിഷമില്ലാത്ത പച്ചക്കറികളും കിഴങ്ങുകളും പഴങ്ങളും ലഭിച്ചതിനാൽ പണവും ലാഭമായി നല്ല ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും കാരണമായി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ