രാമജയം യു പി സ്കൂൾ/അക്ഷരവൃക്ഷം/ഭയം വേണ്ട ജാഗ്രത മതി
ഭയം വേണ്ട ജാഗ്രത മതി
ലോകം മുഴുവൻ കോവിഡ് ഭീതിയിലാണ്.അത് പകർത്തുന്ന വൈറസാണ് കോറോണ. തൊണ്ടയിൽ ചൊറിച്ചിൽ, തുടർച്ചയായ വരണ്ട ചുമ, ഉയർന്ന താപനില, ശ്വാസം മുട്ടൽ, മണവും രുചിയും നഷ്ടപ്പെടൽ തുടങ്ങിയവ കോവിഡിന്റെ ലക്ഷണങ്ങളാണ‍്.കോറോണ വൈറസിനെ പേടിക്കേണ്ടതില്ല ചില കരുതലുകൾ മതി. കൈകൾ ഇടയ്‍ക്കിടെ സോപ്പ് പതപ്പിച്ച് കഴുകുക, മാസ്‍ക് ധരിക്കുക, ആൾക്കൂട്ടങ്ങളിൽ നിന്നും ഒഴിവാകുക. ഭയം വേണ്ട ജാഗ്രത മതി എന്ന് പറയുമ്പോഴും എവിടെയൊക്കെയോ നമ്മുടെയുള്ളിൽ ഭയം ഭയം നിലനിൽക്കുന്നുണ്ട്. ആശുപത്രികളിൽ നിന്നും കേൾക്കാൻ സുഖമുള്ള വാർത്തകൾ അല്ല നാം കേട്ടു കൊണ്ടിരിക്കുന്നത്. നിറം മങ്ങിയ ചുമരുകളും ഫിനോയിലിന്റെയും മറ്റും മണമുള്ള ആശുപത്രിയുടെ അന്തരീക്ഷം പരമാവധി ഒഴിവാക്കാനാണ് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്. ഈ കാരണത്താൽ ഏതെങ്കിലും രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പലരും ആശുപത്രിയിലേക്ക് പോവുകയോ ഡോക‍്ടറെ കാണുകയോ ചെയ്യുന്നില്ല. കോവിഡ് ഭീതിയിൽ ഈ ചിന്തയും മനോഭാവവും മാറ്റി വെച്ചേ മതിയാവൂ. ആശുപത്രിയും ഐസലേഷൻ വാർഡും തടവറയല്ല – ഒറ്റപ്പെടുത്തലുമല്ല. കരുതലിന്റെ പ്രതിരോധത്തിന്റെ സമർപ്പണത്തിന്റെ കൂടാരങ്ങളാണ്. ഇപ്പോൾ വമ്പൻ രാജ്യങ്ങളടക്കം ലോകം മുഴുവൻ അടക്കി ഭരിക്കുന്നത് ഈ കുഞ്ഞു വൈറസാണ്. നാം ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ ഈ വൈറസിനെ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കാം. ഭയം വേണ്ട ജാഗ്രത മതി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ