യുദ്ധം... മഹായുദ്ധം.. ലോകമഹായുദ്ധം.. മൗനയുദ്ധം.. ഇത്തിരിപ്പോന്നൊരു ഭീകരനും എല്ലാം അറിയുന്ന മാനുഷ്യരും ബോംബുകൾ വർഷിക്കും പോർ വിമാനങ്ങളില്ല തീത്തുപ്പി ഗർജിക്കും തോക്കുകളില്ല കപ്പൽ പടയില്ല, കാലാൾ പടയില്ല (യുദ്ധം.. മഹായുദ്ധം.. ) എല്ലാം വിരൽത്തുമ്പിലെ - ന്നഹങ്കരിച്ചീടുന്ന മാനുഷ്യ കൂട്ടത്തെ സംഹരിച്ചീടുന്ന ഇത്തിരിപ്പോന്നൊരു ഭീകരനാം (യുദ്ധം.. മഹായുദ്ധം.. ) സമയമില്ലാത്തവർക്ക് സമയമുണ്ടാക്കി ജന -നിബിഢമായ വീഥികൾ വിജനമാക്കി ഉത്സവ -തിരുന്നാളുകൾ ഇല്ലാതെയാക്കി എല്ലാ നഗരവും വിജനമാക്കി (യുദ്ധം.. മഹായുദ്ധം.. ) സംഹാരതാണ്ഡവം ആടും കൊറോണയെ സംഹരിച്ചീടുവാനായി നമ്മൾ ഒന്നിച്ചു ഉണരണം, ഒരുമിച്ചു നിൽക്കണം ഒരുമയായ് ലോകരാജ്യങ്ങളെല്ലാം (യുദ്ധം.. മഹായുദ്ധം.. )