എരുവട്ടി സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/നല്ല പഞ്ചായത്ത്
ശുചിത്വ പഞ്ചായത്ത്
ഒരു ഗ്രാമമുണ്ടായിരുന്നു.പകർച്ച വ്യാധികളില്ലാത്ത ഗ്രാമം.മാലിന്യങ്ങളില്ലാത്ത ഗ്രാമം.വൃത്തിയും വെടിപ്പുമുള്ള ഗ്രാമം.ആ ഗ്രാമം പഞ്ചായത്ത് മാതൃകയാക്കി പഞ്ചായത്തിലെ മുഴുവൻ ഗ്രാമങ്ങളും ഇതു പോലെയാക്കിയാലോ? അതിനായ് അവർ മുന്നിട്ടിറങ്ങി.പ്ലാസ്റ്റിക് വലിച്ചെറിഞ്ഞില്ല.കത്തിച്ചില്ല.രാസകീടനാശിനികൾ ഒഴിവാക്കി.ജലസ്രോതസ്സുകൾ വൃത്തിയാക്കി.പൊതു ഇടങ്ങൾ പൊന്നു പോലെയാക്കി. അങ്ങനെ ഒരു ദിവസം കുറച്ചുപേർ അവിടെ വന്നും പഞ്ചായത്ത് മുഴുവൻ പരിശോധിച്ചു.കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു സന്തോഷ വാർത്ത ആ പഞ്ചായത്തിനെ തേടിയെത്തി.ആ പഞ്ചായത്ത് ശുചിത്വ പഞ്ചായത്തായി തിരഞ്ഞെടുത്തിരിക്കുന്നു. നാട്ടുകാർ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ