ഗവൺമെന്റ് യു പി എസ്സ് പൊഴിയൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിക്ക് കൈവന്ന മാറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
16:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pozhiyoorgovtups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിക്ക് കൈവന്ന മാറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിക്ക് കൈവന്ന മാറ്റം

കൊറോണ എന്ന മഹാമാരി മൂലം നമ്മുടെ പരിസ്ഥിതിക്ക് ഉണ്ടായ മാറ്റങ്ങൾ വളരെ വലുതാണ്. ആരും പ്രതീക്ഷിക്കാത്ത ഒരു ലോകമാണ് ഇപ്പോൾ നമുക്ക് ചുറ്റും. ലോക് ഡൗൺ കാലത്ത് ആളുകൾ വീടിനുള്ളിൽ തന്നെ കഴിയുന്നത് പ്രകൃതിയ്ക്ക് വളരെ ആശ്വാസമാണ്. അന്തരീക്ഷത്തിനും പരിസ്ഥിതിയ്ക്കും മലിനീകരണം നന്നേ കുറഞ്ഞു. വാഹനങ്ങളിൽ നിന്നോ ഫാക്ടറികളിൽ നിന്നോ ഉള്ള വിഷപ്പുകയോ മാലിന്യങ്ങ്ളോ ഇല്ല. മനുഷ്യൻ ശുദ്ധവായു ശ്വസിക്കുന്നു. അതിനാൽ അസുഖങ്ങൾ കുറഞ്ഞു. മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാതെ ജീവിക്കാൻ ശീലിച്ചു തുടങ്ങി. ഇതിനെല്ലാമുപരി മനുഷ്യർ പരസ്പരം അറിയാനും സ്നേഹിക്കാനും സഹകരിക്കാനും പഠിച്ചു. ഈ സ്നേഹവും സഹവർത്തിത്വവും എന്നും നിലനിൽക്കട്ടെ.

ഡെൽബി എം.
7 എ ഗവ. യു. പി. എസ്. പൊഴിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം