സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ്. യു. പി. എസ്. ഏലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
നാം വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ്. ആ അമ്മയെ ഹൃദയം തുറന്നു നാം സ്നേഹിക്കണം.ഈ ഭൂമി നമുക്ക് മാത്രം സ്വന്തമല്ല. ഈ ലോകത്തിലെ സകല ജീവജാലങ്ങൾക്കും സ്വന്തമാണ്. നമ്മുടെ ഈ ഭൂമി എത്ര സുന്ദരമായിരുന്നു. മലകളുംതോടുകളും വയലോലകളുമൊക്കെ നിറഞ്ഞതായിരുന്നു. മനുഷ്യൻെറ സ്വാർത്ഥതാല്പര്യങ്ങൾക്കായി ഈ മനോഹരതീരം ഇല്ലാതാക്കുകയാണ്. കാലാവസ്ഥ വ്യതിയാനവും ആഗോള താപനവും ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. പ്രകൃതി ദുരന്തങ്ങളും രോഗങ്ങളും നമ്മെ പിടിച്ചുലയ്ക്കുന്നു. പ്രകൃതി സംരക്ഷണത്തിൻെറ പ്രാധാന്യം മനസ്സിലാക്കി പരിസ്ഥിതി സൗഹൃദപരമായ ഒരു വികസന കാഴ്ചപ്പാട് നമുക്കുണ്ടാവണം. ഒരോ പ്രതിബന്ധങ്ങളെയും മറികടക്കുവാൻ ദൈവത്തിൻെറ സ്വന്തം ജനത്തിനാകും.
|