ഉള്ളടക്കത്തിലേക്ക് പോവുക

Sacred Heart of Jesus U. P. S. Eloor/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sacred Heart of Jesus U. P. S. Eloor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി       <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി      

നാം വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ്. ആ അമ്മയെ ഹൃദയം തുറന്നു നാം സ്നേഹിക്കണം.ഈ ഭൂമി നമുക്ക് മാത്രം സ്വന്തമല്ല. ഈ ലോകത്തിലെ സകല ജീവജാലങ്ങൾക്കും സ്വന്തമാണ്.

നമ്മുടെ ഈ ഭൂമി എത്ര സുന്ദരമായിരുന്നു. മലകളുംതോടുകളും വയലോലകളുമൊക്കെ നിറ‍ഞ്ഞതായിരുന്നു. മനുഷ്യൻെറ സ്വാർത്ഥതാല്പര്യ‍ങ്ങൾക്കായി ഈ മനോഹരതീരം ഇല്ലാതാക്കുകയാണ്.

കാലാവസ്ഥ വ്യതിയാനവും ആഗോള താപനവും ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. പ്രകൃതി ദുരന്തങ്ങളും രോഗങ്ങളും നമ്മെ പിടിച്ചുലയ്ക്കുന്നു.

പ്രകൃതി സംരക്ഷണത്തിൻെറ പ്രാധാന്യം മനസ്സിലാക്കി പരിസ്ഥിതി സൗഹൃദപരമായ ഒരു വികസന കാഴ്ചപ്പാട് നമുക്കുണ്ടാവണം. ഒരോ പ്രതിബന്ധങ്ങളെയും മറികടക്കുവാൻ ദൈവത്തിൻെറ സ്വന്തം ജനത്തിനാകും.

തനൂജ ജബ്ബാർ
6A സെക്രട്ട് ഹാർട്ട് ഓഫ് ജീസസ് യു.പി.എസ്. ഏലൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


"https://schoolwiki.in/index.php?title=Sacred_Heart_of_Jesus_U._P._S._Eloor/പരിസ്ഥിതി&oldid=849120" എന്ന താളിൽനിന്ന് ശേഖരിച്ചത്