ഇൻഡ്യക്കുവേണ്ടയീ ക്രൂരൻ കോറോണയെ ഇന്നാട്ടിൽ നിന്നും നാം ഉന്മൂലനം ചെയ്യാം ഒന്നുപോൽ നമ്മൾ ലോക്ഡൗൺ പാലിച്ചാൽ ഒന്നും വരില്ല നാമെല്ലാം തുരത്തിടും ചൈനയിലുെള്ളാരു വുഹാൻെറസന്തതി ചെന്നെടുത്തൊക്കെയും മരണം വിതച്ചു ബ്രിട്ടൻ ,അമേരിക്ക ,ഇറ്റലി പോലുള്ള രാജ്യങ്ങൾ കൂട്ട മരണങ്ങൾ കൊയ്തെടുത്തീടുന്നു ലോക് ഡൗൺ പാലിച്ച് നാടിനെ രക്ഷിക്കാൻ ലോകരാജ്യങ്ങൾക്ക് കഴിയാതെപോയോ പണ്ടുമീ പാരിൽ പലതരം വൈറസും പലവട്ടം ഭീകര താണ്ഡവമാടിപ്പോയി നിപ്പയും പ്രളയവും കേരളമൊക്കയും നേരിട്ടവർ നമ്മൾ കേരളനാടിന്നു ലോകത്തിനുതന്നെ കാട്ടിക്കൊടുക്കുന്നു ധീരമായി നേരിടാൻ