എച്ച്.ഐ.എച്ച്.എസ്.എസ്.എടവനക്കാട്/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
20:43, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- എച്ച്.ഐ.എച്ച്.എസ്.എസ്.എടവനക്കാട് (സംവാദം | സംഭാവനകൾ) (NEW)
പ്രതീക്ഷ      



കണിയിലൊത‍ുങ്ങി മേടമാസം പ‍ുലർന്ന‍ു
തണലേകാൻ മ‍ുറ്റത്തെ പൊൻകൊന്ന പ‍ൂത്ത‍ു
ക‍ുരിശിലേറിയ വെള്ളിയാഴ്ച്ച ദ‍ുഃഖത്തിലമർന്ന‍ു
ഉയ‍ിർത്തെഴ‍ുന്നേൽപ്പിൻ ദിനം പ്രതീക്ഷയിലമർന്ന‍ു
ക‍ുഞ്ഞ‍ുക്രൂരൻ വിതച്ചത്
ദ‍ുഃഖത്തിൻ വിത്ത‍ുകൾ ; ഭയത്തിൻ ആന്തല‍ുകൾ !
കിരീടമണിഞ്ഞ് ആ കൊച്ച‍ുകീടം
ആർത്തുചിരിക്കുന്നു ആളിപ്പടര‍ുന്ന‍ു
എങ്കിലുമീ ഭ‍ൂമിയെ ഭരിക്കാൻ തുനിഞ്ഞ
സ്വേച്ഛാധിപതി മുട്ടുമടക്കേണ്ടിയിരിക്കുന്നു..
അതിര‍ുകൾ ഭേദിച്ച മർത്യനിന്ന്-
പുറംലോകത്തെ അകറ്റ‍ുന്ന‍ു;
ജാഗ്രതാരൂകരായി അവർ ഒന്നു
തൊടാൻ പോലും മടിക്കുന്നു...
ഭയമെന്നയിരുളിൽ മ‍ുങ്ങാതെയവർ
എങ്ങും പൊൻതിരി തെളിക്കുന്നു ;
തനിക്കും ലോകത്തിനുമായി അവൻ
നിസ്വാർത്ഥം കേഴുന്നു
താനെന്നില്ലാതെ ആരോഗ്യ കാവൽക്കാർ
ലോകസൗഖ്യത്തിനായ് ഉറക്കമൊഴിയുന്നു
രാപ്പകലില്ലാതെ ഭ‍ൂമിയുടെ ഭടൻമാർ
നാടിനായ് ലാത്തിയെടുക്കുന്നു ;

പുഞ്ചിരിയോടെ മാലാഖമാർ ഭ‍ൂമിക്ക്
തണലായി ചിറക് വിരിക്കുന്നു
ഇന്നിന്റെ നായകർ അതിജീവനത്തിന്റെ
പൊൻസ‍ൂര്യനായ് മാറുന്നു...
ഇവിടെയൊരമ്മതൻ സ്നേഹത്തിൽ
അച്ഛന്റെ കരുതലിൽ മുഖ്യനും
ഒപ്പം മലയാളമക്കളും ഒറ്റക്കെട്ടായ് നിൽക്കുന്നു
നല്ലൊരു നാളെക്കായ് പ്രതീക്ഷ നിറച്ച്
കാലചക്രം വീണ്ടും മ‍ുന്നോട്ട് നീങ്ങുന്നു...


റിൻസിയ.പി.എം
9 E എച്ച്.ഐ.എച്ച്.എസ്.എസ്.എടവനക്കാട്
വൈപ്പിൻ ഉപജില്ല
എറണാക‍ുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത