ഇരിണാവ് യു പി സ്കൂൾ/അക്ഷരവൃക്ഷം/മുന്നേറണം നമുക്ക്
{BoxTop1 | തലക്കെട്ട്= മുന്നേറണം നമുക്ക് | color= 2 }}
നാം ഇന്ന് ജീവിക്കുന്നത് സ്വതന്ത്രമായ ഒരു രാജ്യത്താണ്. പക്ഷേ രണ്ട് മാസമായി നമ്മൾ സ്വാതന്ത്രർ അല്ല. നാം ഇന്ന് ജീവിക്കുന്ന സാഹചര്യം എത്ര ദാരുണം ആണെന്ന് ജനിച്ചു വീണ കുട്ടിക്ക് വരെ അറിയാം.ഒരു ഗ്രാമം അല്ല, ഒരു ജില്ലാ അല്ല, ഒരു സംസ്ഥാനം അല്ല, ഒരു രാജ്യം അല്ല, ലോകമാണ് ഈ ദുരന്ത സാഹചര്യത്തിന് കീഴടങ്ങിയിരിക്കുന്നത്.വർഷങ്ങൾക്കു മുൻപ് മാരകമായ പ്ലേഗ് രോഗം പിടിപെട്ടിരുന്നു. ശവശരീരങ്ങൾ കുന്നു കൂടിയ സാഹചര്യം. ഇന്ന് മരണ ഭയം ജനങ്ങളെ വേട്ടയാടുകയാണ്.നമ്മൾ മനുഷ്യർ തൊറ്റുപോവുകയാണോ എന്ന് ശങ്കിക്കുകയാണ്.കഴിഞ്ഞ മാഹാ പ്രളയം മലയാളികളുടെ മനസ്സിൽ നിന്ന് മാഞ്ഞുപോയിട്ടില്ല. പ്രളയം വിഴുങ്ങിയ കേരളത്തെ നമ്മൾ മലയാളികൾ മനക്കരുത്തും നിശ്ചയദാർഢ്യം കൊണ്ടും ചെറുത്തു നിന്നു. ഇന്ന് മനുഷ്യർക്ക് എന്തു കൊണ്ട് നഗ്നനേത്രങ്ങൾ കൊണ്ട് പോലും കാണാൻ കഴിയാത്ത ഈ കൊറോണ വൈറസിന്റെ മുന്നിൽ മുട്ട് കുത്തുന്നു. സൂര്യന്റെ കൊടുംചൂടിൽ വെന്തെരിയുകയാണ് നമ്മൾ.മൂന്നിൽ രണ്ട് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട ഭൂമിക്കു പോലും ആ തീജ്വാലകളെ തടഞ്ഞു നിർത്താൻ ആവുന്നില്ല.ഈ കൊടും ചൂടിൽ പക്ഷിയെ കൂട്ടിൽ അടച്ചത് പോലെയാണ് നമ്മൾ ജീവിക്കുന്നത്.ചിലപ്പോൾ മനുഷ്യരുടെ ക്രൂരതകൾക്കുള്ള ശിക്ഷയാവാം ഇത്.കിഴക്കൻ ചക്രവാളത്തിൽ ഓരോ ദിവസവും സൂര്യൻ ഉദിക്കുന്നു സാഗരങ്ങളുടെ നടുവിൽ സൂര്യനോടൊപ്പം എത്രയോ മനുഷ്യ ജീവനും അസ്തമിക്കുകയാണ്.
ലോകത്തെ മുഴുവൻ അക്ഷരാർത്ഥത്തിൽ ഭയപ്പെടുത്തിയ ഈ മഹമാരിയെ ഇന്ത്യാ മഹാരാജ്യത്തിൽ ആദ്യമായി സ്ഥിരീകരിച്ചത് ജനുവരി മാസം20 ആം തീയ്യതി കേരളത്തിലാണ്. അനുദിനം രോഗം ഭീകരമായി കാട്ടു തീപോലെ പടരുന്ന ഭീതി ജനകമായ അന്തരീക്ഷത്തിൽ ജനങ്ങൾ മരിച്ചു വീഴുമ്പോൾ അതിശക്തരായ ലോകരാജ്യങ്ങൾ പോലും തടയാനാവാതെ നിസ്സഹായരായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു!!!അപ്പോഴാണ് കേരളത്തിലെ സർക്കാരും ജനങ്ങളും ജാതിഭേദമന്യേ രാഷ്ട്രീയത്തിന്നതീതമായി ഈ മഹമാരിയെ പിടിച്ചു കെട്ടാനുള്ള കഠിന ശ്രമത്തിലാണ്.ലോകം മുഴുവൻ ഇന്ത്യാരാജ്യത്തെയും കേരളത്തെയും പ്രശംസ കൊണ്ട് മൂടുകയാണ്.കേരളത്തിലെ മന്ത്രിസഭയും ജനങ്ങളും ജീവൻ വിഴുങ്ങുന്ന ഈ മഹമാരിയെ പിടിച്ചുകെട്ടും. കേരളത്തെ രക്ഷിക്കും. ഇന്ത്യയെ രക്ഷിക്കും. ലോകത്തിനു തന്നെ മാത്രകയാവും.മുൾകിരീടം ചൂടി കുരിശിൽ തറച്ച യേശുനാഥൻ വരെ ഒരു നാൾ ഉയിർത്തെഴുന്നേറ്റു വന്നു.അതുപോലെ നമുക്കുമുണ്ട് ഒരു ഉയര്തെഴുന്നേല്പിന്റെ നാൾ രോഗ്യവിമുക്തമായ ആ പ്രഭാതം പൊട്ടിവിsരാൻ ഇനി അധികം സമയം ബാക്കിയില്ല........
വാണി കെ. വി
|
7 B ഇരിണാവ് യു പി സ്കൂൾ പാപ്പിനിശ്ശേരി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം