വാഗ്ദേവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/ അപ്പുക്കുട്ടൻ സൂപ്പറാ!
അപ്പുക്കുട്ടൻ സൂപ്പറാ!
അങ്ങേ വീട്ടിലെ അമ്മാവന് ചിക്കൻപോക്സാ.മേലെ വീട്ടിലെ ജാനുയേച്ചി അമ്മയോട് വിളിച്ചു പറയുന്നത് കേട്ടു. പല്ലുതേച്ചു കൊണ്ടിരിക്കുന്ന ഞാൻ ഇന്നലേത്തെ പത്രത്തിലെ വാർത്തയായിരുന്നു അപ്പോൾ ഓർത്തത്. മലയോരങ്ങളിൽ ചിക്കൻപോക്സ് പടർന്നു പിടിക്കുന്നു. " പാവം അമ്മാവൻ സഹായത്തിനാരുമില്ല. ഡോക്ടറെ കാണുവാൻ പോകുമോ എന്തോ?" പല്ലുതേച്ച അപ്പുക്കുട്ടൻ നേരെ അച്ഛന്റെ അടുത്തേക്കോടി. " അച്ഛാ അങ്ങേ വീട്ടിലെ അമ്മാവന് ചിക്കൻപോക്സാ" . " ശരിയാ ഞാനും കേട്ടു .നീയങ്ങോട്ടൊന്നും പോകേണ്ടേ, വെറുതേ പുലിവാൽ പിടിക്കേണ്ട ". അതല്ല അച്ഛാ അമ്മാവൻ ഒറ്റയ്ക്കല്ലെ പാവം. അമ്മാവനെ ഡോക്ടറെ കാണിക്കേണ്ടേ? എനിക്കു പനി വന്നപ്പോൾ എപ്പോഴും അമ്മാവൻ എന്റെയരികത്തായിരുന്നു." " അച്ഛൻ അമ്മാവനെ ആശുപത്രിയിൽ കാണിക്കണം". അപ്പുക്കുട്ടന്റെ നിർബന്ധത്തിനു വഴങ്ങി അച്ഛൻ അമ്മാവന്റെ കൂടെ ആശുപത്രിയിൽ പോയി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അമ്മാവന്റെ അസുഖത്തിനു മാറ്റം വന്നു. രോഗം ഭേദമായെന്ന് അച്ഛൻ പറഞ്ഞു. അച്ഛന്റെ കൂടെ അപ്പുക്കുട്ടനും അമ്മാവന്റെ വീട്ടിലെത്തി. അപ്പുക്കുട്ടനെ കണ്ട അമ്മാവൻ അവനെ വാരിപ്പുണർന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ