സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/ആരോട് ഞാൻ ആരായും

Schoolwiki സംരംഭത്തിൽ നിന്ന്
ആരോട് ഞാൻ ആരായും

 പുഴകൾ,പർവതങ്ങൾ, മലനിരകൾ
പച്ചിലത്തൊപ്പിയണിഞ്ഞ മരങ്ങളും മറ്റിടങ്ങളും
വെളുത്ത നിറമുള്ള മഞ്ഞിൻകണികകളും
നിറഞ്ഞ സുന്ദരമായ നമ്മുടെ ഭൂമി
പൊന്നുവിളഞ്ഞിരുന്ന പ്രകൃതിയിൽ
ഇന്ന് കണ്ണീരിന്റെ നനവുകൾ തിങ്ങുന്നു
സ്നേഹം തുളുമ്പി നിന്ന കാറ്റിൽ
ഇന്ന് പേടിസ്വപ്നങ്ങൾ നിറയുന്നു
കനിവാർന്നു നമ്മെ ചേർത്തണച്ചിരുന്ന പ്രപഞ്ചത്തിൽ
ഇന്ന് കനിവറ്റ വൈരികൾ നിറയുന്നു
എല്ലാറ്റിനും കാരണക്കാർ ആര്
പ്രപഞ്ചസൃഷ്ടിയിൽ ഉന്നതനായ മനുഷ്യനോ
അതോ മനുഷ്യനെ സൃഷ്ടിച്ച പ്രകൃതിയോ
ആരോട് ഞാൻ ആരായും ഇതിനുത്തരം
അറിയില്ലെനിക്കറിയില്ല
അറിയുന്നവൻ ദൈവം മാത്രം
അതുമാത്രം എനിക്കറിയാം.

ആഗ്ന ലിസ്ബത്ത് പ്രിൻസ്
8 A സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം സെന്റ്_മേരീസ്_സി.ജി.എച്ച്.എസ്.എസ്.എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
[[Category:എറണാകുളം സെന്റ്_മേരീസ്_സി.ജി.എച്ച്.എസ്.എസ്.എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]