കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വത്തിന്റ‍ വില

Schoolwiki സംരംഭത്തിൽ നിന്ന്





.

ശുചിത്വത്തിന്റ‍ വില

ഒരു ഗ്രാമത്തിൽ രാജു എന്ന കുട്ടിയും ബാബു എന്ന കുട്ടിയും ജീവിച്ചിരുന്നു.ബാബുവിന് തീരെ വൃത്തി ഉണ്ടായിരുന്നില്ല.നല്ല വൃത്തിയും ശുചിത്വ ബോധവുമുള്ള കുട്ടിയാണ് രാജു.ഒരു ദിവസം രണ്ടുപേരും പുറത്തു നിന്ന് കളിക്കുകയായിരുന്നു.അതുവഴി വരുന്ന മിഠായി വില്പനക്കാരനോട് ബാബു എന്നും മിഠായി വാ‍ങ്ങിക്കഴിക്കും.കൈ കഴുകാൻ അവൻ ഓർമ്മിക്കാറേയില്ല.അന്നും അവൻ കൈ കഴുകാതെ മിഠായി വാങ്ങി കഴിച്ചു."കൈയും വായയും കഴുകാതെ നമ്മൾ ഒന്നും കഴിക്കരുത് ബാബൂ"രാജു പറഞ്ഞു ഇതൊന്നും ബാബു ശ്രദ്ധിച്ചതേയില്ല.

അവർ കളി മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോയി.രാത്രിയായി.ബാബുവിന് വയറുവേദന കൂടിക്കൂടി വന്നു.പനിയും തുടങ്ങി. ഡോക്ടറുടെ അടുത്തെത്തി.ശുചിത്വകാര്യങ്ങളെ കുറിച്ച് ഡോക്ടർ പറയാൻ തുടങ്ങി.ബാബുവിന് കരച്ചിൽ വന്നു.അവൻ കൂട്ടുകാരനെ ഓർമ്മിച്ചു. അന്ന് മുതൽ ബാബു കൈയും വായയും വൃത്തിയായി കഴുകാൻ തുടങ്ങി.ദിവസവും കുളിക്കാൻ തീരുമാനിച്ചു.പ്രഭാതകൃത്യങ്ങൾ കൃത്യമായി ചെയ്യാൻ തീരുമാനിച്ചു.നല്ല കുട്ടിയായി മാറുമെന്ന് അമ്മയോട് പറഞ്ഞു.ഇതറിഞ്ഞ രാജു സന്തോഷം കൊണ്ട് തുള്ളിച്ചാടി