സെന്റ്. അലോഷ്യസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/ദൈവവും മനുഷ്യനും
ദൈവവും മനുഷ്യനും
ഹ ..ഹ...ഹ... മനുഷ്യർ അവരെ എനിക്കു വേണം. ഈ ലോകം മുഴുവനെയും എന്റെ കാൽക്കീഴിൽ തളയ്ക്കണം. ഞാൻ വഴി കണ്ടു ഹ...ഹ..ഹ ... ഞാൻ എന്റെ സാമ്രാജ്യം സ്ഥാപിക്കും സാത്താൻ ആർത്തട്ടഹസിച്ചു കൊണ്ട് ദൈവത്തിന്റെ അടുക്കലെത്തി പറഞ്ഞു. നോക്കൂ .... ദൈവമേ നീ സൃഷ്ടിച്ച മനുഷ്യൻ നിന്റെ ഏകജാതനെ നൽകി വീണ്ടെടുത്തവർ .ഹ...ഹ..ഹ എല്ലാം എന്റെ കാൽക്കീഴിൽ നിനക്ക് ഒന്നു പോലും ലഭിക്കുകയില്ല. ലോകം ജഡികാസക്തിയിൽ മുങ്ങി നോക്കൂ... രാഷ്ട്ര നേതാക്കൾ മതനേതാക്കൾ കുടുംബങ്ങൾ, ആരാധനാലയങ്ങൾ. സ്ഥാപനങ്ങൾ എല്ലാം അസത്യത്തിന്റെ പാതയിൽ എന്റെ കൈക്കുമ്പിളിൽ എല്ലാം ഹ ഹ ഹ. സാത്താൻ തുടർന്നു. ദൈവമേ ഞാനും ഇവരും നിന്റെ സൃഷ്ടി. നീതിയുടെ ത്രാസ് തുലനം ചെയ്യാം നീയോ ഞാനോ മുമ്പിൽ ഞാൻ മുമ്പിലെങ്കിൽ ഈ ലോകം മുഴുവനും എന്റെ ആധിപത്യത്തിൽ. നീതിയുടെ ത്രാസ്സിൽ മാനുഷിക പാപങ്ങളും നൻമകളും അളക്കപ്പെട്ടു. പാപത്തിന്റെ തട്ട് ഉയർന്നു. സാത്താൻ ചിരിച്ചു. ദൈവം അനുവാദം നൽകി. നിനക്ക് ഇഷ്ടമുള്ളത് പ്രവർത്തിക്കാൻ അവസരം തരുന്നു. സന്തോഷ ചിത്തനായി സാത്താൻ അവിടം വിട്ടിറങ്ങി. ലോകം മുഴുവൻ തളയ്ക്കാൻ അണു ആയുധം വേണ്ട. ഞാൻ കണ്ടു വച്ചിട്ടുണ്ട് ജൈവായുധം. അതിൽഭീകരി കൊറോണ . കൊറോണ നീ എവിടെ? അടിയൻ!,നിന്റെ ജൈത്രയാത്ര ആരംഭിച്ചു കൊള്ളൂ... ഒരു താടകയെപോലെ അവൾ ഇറങ്ങി. രക്ഷയില്ല മനുഷ്യർക്ക് . മനുഷ്യൻ പ്രാണാരക്ഷാർത്ഥം ഓടിയകലും ഭയവും പരിഭ്രമവും കൊണ്ട് മനുഷ്യൻ നട്ടംതിരിയും ആയിര കണക്കിന് മനുഷ്യർ മരിച്ചു വീഴും. ഉറ്റവരുമില്ല ഉടയവരുമില്ല. കുഴിച്ചുമൂടാനുമിടമില്ല.ഹ.ഹ.ഹ. കൊറോണ തന്റെ യജമാനന്റെ ജോലി ആരംഭിച്ചു. ജൈവായുധ കൊടുങ്കാറ്റ് ആഞ്ഞു വീശി. എല്ലാ വാതിലുകളും അടഞ്ഞു. എല്ലാം സ്തംഭിച്ചു. സാത്താൻ ആർത്തട്ടഹസിച്ചു. ചിരിച്ചു. കൊണ്ടു പറഞ്ഞു. എന്റെ പ്രിയപ്പെട്ടെ കൊറോണ നീ ശക്തയാണ്. തുടരൂ...നിന്റെ യാത്ര വേഗത്തിൽ അവൾ യാത്രയുടെ വേഗത കൂട്ടി. പക്ഷേ യാത്രയുടെ ഗതി കുറഞ്ഞു. സാത്താൻ ആ കോശിച്ചു കോറോണവേഗമാകട്ടെ അവൾ ഉച്ചസ്വരത്തിൽപ്പറഞ്ഞു, ഞാൻ തളരുന്നു. സാത്താൻ ശ്രദ്ധിച്ചു. എവിടെ നിന്നെന്നറിയില്ല. നാമജപങ്ങൾ ഉയരുന്നു. ശരവർഷം പോലെ ഭൂമിയെ ദേദിച്ച് സ്വർഗ്ഗ കവാടത്തിൽ. അയ്യോ...അയ്യോ...എന്റെ പദ്ധതി വിഫലമാകുമോ ? ഇല്ല ഞാൻ അനുവദിക്കുകയില്ല അവൻ ചുറ്റും നന്നായി നോക്കി എല്ലാ മനുഷ്യരും വീടുകളിൽ രോഗത്തെ ഭയക്കാത്ത ഡോക്ടർമാർ, നഴ്സുമാർ ആരോഗ്യ പ്രവർത്തകർ ജങ്ങളെ രക്ഷിക്കാൻ പ്രതിജ്ഞാബന്ധരായ നേതാക്കൾ, ശത്രുതയില്ല, ഭിന്നതയില്ല, കലഹമില്ല എന്തൊരു സഹകരണം, സ്നേഹം, സമാധാനം പ്രകൃതിശുദ്ധമാകുന്നു. മലിനജലമെവിടെ? എങ്ങുമില്ല. ജീവജാലങ്ങളും മനുഷ്യരൊടൊപ്പം. എന്റെ കൊറോണ പരാജയപ്പെടുകയോ? ഇല്ല സാത്താൻ വീടുകളുടെ അകത്തേയ്ക്കു കയറാൻ ശ്രമിച്ചു സാധിക്കുന്നില്ല. അവൻ അറിയാതെ വിളിച്ചു. എല്ലാ വീടുകളും ദൈവാലയങ്ങൾ എന്തൊരു ശാന്തി സമാധാനം അപ്പൻ, അമ്മ, മക്കൾ ഒരുമിച്ച് ഭക്ഷിക്കുന്നു, പ്രാർത്ഥിക്കുന്നു, ഉറങ്ങുന്നു, അതിനെക്കാൾ ഉപരി പരിസരശുചിത്വം, വ്യക്തിശുചിത്വം, ഹൃദയശുചിത്വം.. സാത്താൻ ഉറക്കെ വിളിച്ചു കൊറോണ നീ എവിടെ? അവളുടെ കണ്ഠമിടറുന്നത് സാത്താൻ അറിഞ്ഞു, അവൻ പരിഭ്രമിച്ചു പിൻതിരിഞ്ഞു,മുമ്പിൽ ദൈവം. ദൈവം ചിരിച്ചു. എന്നിട്ട് ഇപ്രകാരം ചോദിച്ചു, മതിയാക്കിയോ നിന്റെ സാഹസം, നിന്റെ കൂട്ടുകാരി എവിടെ? ദൈവം പറഞ്ഞു നീ എത്ര തന്നെ വലവീശിയാലും എന്റെ കരവലയത്തിൽ ഒതുങ്ങിയതിനെ നിനക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. അവൻ നിൽക്കാതെ പിൻതിരിഞ്ഞോടി....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ