ഗവഃ എൽ പി എസ് വെള്ളനാട്/അക്ഷരവൃക്ഷം/ പ്രകൃതിയുടെ പ്രതികാരം

Schoolwiki സംരംഭത്തിൽ നിന്ന്
20:20, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42531 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <big>പ്രകൃതിയുടെ പ്രതികാരം </big> | co...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയുടെ പ്രതികാരം

ദൈവം ഭൂമിയെ സൃഷ്ടിച്ചു.

അതിൽ മനുഷ്യനെയും സൃഷ്ടിച്ചു.

മനുഷ്യന് സുഖമായി ജീവിക്കുന്നതിന് അവന് കൂട്ടിനായി മൃഗങ്ങളെയും പക്ഷികളെയും ചെടികളെയും സൃഷ്ടിച്ചു.

കാറ്റ്, മഴ, വെയിൽ, മഞ്ഞ്, ഇതെല്ലം ചേർന്ന പ്രകൃതി എന്ന പ്രതിഭാസത്തെയും മനുഷ്യന് നൽകി. എന്നാൽ മനുഷ്യൻ അവന് ലഭിച്ച അനുഗ്രഹങ്ങൾ ധൂർത്തടിച്ചു.

കുറേ മൃഗങ്ങളെ കൊന്നു, മറ്റു ചിലതിനെ കൂട്ടിൽ ബന്ധിച്ചു, തണൽ നൽകിയ മരങ്ങളെ വെട്ടി നുറുക്കി, ദാഹമകറ്റാനുള്ള ജലാശയങ്ങളെ മലിനമാക്കി, ശ്വസിക്കുന്ന വായുവിനെ അശുദ്ധമാക്കി.

സഹികെട്ട പ്രകൃതി ദൈവത്തോട് പരാതി പറഞ്ഞു.

"ഞങ്ങൾക്കിനി മനുഷ്യനെ സഹിക്കാൻ വയ്യ".

ദൈവം പ്രകൃതിയോട് പറഞ്ഞു,

"നിങ്ങൾ മനുഷ്യന് ഒരു താക്കീത് നൽകു".

അങ്ങനെ വായു കൊടുങ്കാറ്റായും, മഴ പേമാരിയായും, വനങ്ങൾ കാട്ടുതീ ആയും, സൂര്യൻ വരൾച്ചയായും, പുഴകൾ പ്രളയമായും, മലകൾ ഉരുൾപൊട്ടലായും മനുഷ്യന് താക്കീത് നൽകി.

അപ്പോൾ ബുദ്ധിയുള്ള ചില മനുഷ്യർ സ്നേഹത്തോടെ, കരുതലോടെ ഒന്നിച്ചു.

ഭൂമിയിൽ സമാധാനം വന്നു.

പക്ഷേ അഹങ്കാരിയായ മനുഷ്യൻ വീണ്ടും പ്രകൃതിയെ ദ്രോഹിച്ചു.

മൃഗങ്ങൾ ദൈവത്തോട് പറഞ്ഞു,

"ഞങ്ങളുടെ കൂട്ടത്തിൽ ഉള്ളവരെ കൊന്നത് പോലെ മനുഷ്യനെ കൊല്ലണം, കൂടുകളിൽ തളച്ചിടണം.

" ജലവും വായുവും പറഞ്ഞു,

"ഞങ്ങളെ മലിനമാക്കാതെ ഒരു ദിവസമെങ്കിലും അവൻ ഒളിച്ചിരിക്കണം".

മലകളും താഴ്വാരങ്ങളും പറഞ്ഞു,

"ഞങ്ങളുടെ അടുക്കൽ വിനോദത്തിനോ കച്ചവടത്തിനോ വരാതെ മനുഷ്യൻ പേടിച്ച് ഓടണം."

ദൈവം എല്ലാവരുടേയും ആവലാതി കേട്ടു. എന്നിട്ട് പറഞ്ഞു,

"മനുഷ്യനെ ഒരു പാഠം പഠിപ്പിക്കാൻ ഞാൻ ഒരു കുഞ്ഞ് ജീവിയെ അയക്കുന്നുണ്ട്. ആ കുഞ്ഞ് ജീവിയിൽ നിന്നും രക്ഷ നേടാൻ കള്ളക്കണ്ണീരുമായി വന്നാൽ ദേവാലയങ്ങൾ അവൻ്റെ മേൽ കൊട്ടിയടക്കപ്പെടും. മനുഷ്യനെ പാഠം പഠിപ്പിക്കുന്ന കുഞ്ഞ് ജീവി..

അവനത്രെ "കൊറോണ "

ലൈല ഫർസാന എസ്
4 സി ഗവഃ എൽ പി എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ