എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/തിരിച്ചറിവ്..
{
തിരിച്ചറിവ്
ഒരിക്കൽ ഒരിടത്ത് ഒരു കൊച്ചു പെൺക്കുട്ടി ഉണ്ടായിരുന്നു . അവളുടെ പേര് മാളു എന്നായിരുന്നു .സ്വർണ്ണ നിറമുള്ള നെൽക്കതിരുകൾ വിളഞ്ഞു നിൽക്കുന്ന കിന്നരി പാടത്തിന്റെ അരികിലായിരുന്നു അവളുടെ വീട് . അവൾ എന്നും രാവിലെ എഴുന്നേൽക്കുo എന്നിട്ട് കുട്ടിയമ്മാവന്റെ അടുത്തു നിന്നു പാൽ വാങ്ങാൻ പോകും . അതു വാങ്ങിച്ച് അമ്മയക്ക് കൊടുക്കും .തയ്യൽ ആയിരുന്നു അമ്മയുടെ ജോലി . മാളു അമ്മയെ ഉടുപ്പുകൾ തയിക്കാൻ സഹായിക്കുമായിരുന്നു . ഒരു ദിവസം ഒരു കുട്ടി ഉടുപ്പു തയിക്കാൻ കൊണ്ടു വന്നു. അവളുടെ അമ്മ അവളോട് പറഞ്ഞു : മോളെ നീ ആ തുണി ഒന്ന് വാങ്ങിച്ച് വച്ചേ . അവൾ ആ തുണി വാങ്ങിച്ച് അമ്മയ്ക്ക് കൊടുത്തു . അപ്പോൾ അമ്മ അടുക്കളയിലായതു കൊണ്ട് മാളു തന്നെ അതു തയിച്ചു കൊടുത്തു .കാരണം അമ്മ അവളെ തയ്യൽ പഠിപ്പിച്ചിരുന്നു. അങ്ങനെ രാത്രി അത്താഴം കഴിച്ച് അവൾ ഉറങ്ങാൻ കിടന്നു .കുറേ നേരമായിട്ടുo അവൾക്ക് ഉറക്കം വന്നില്ല പിന്നെ അവൾ പോലുമറിയാതെ മെല്ലേ ഉറങ്ങിപ്പോയി . ഉറക്കത്തിനിടയിൽ അവൾ ഒരു സ്വപ്നം കണ്ടു . കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടയിൽ അവൾ ഒരു മുയലിനെ കണ്ടു. അതിനെ പിടിക്കാനായി അതിന്റെ പിന്നാലെ ഓടി. അവൾ അതിനെ പിടിച്ചതും അതു രൂപാന്തരം സംഭവിച്ച് മുയൽ ഒരു വനദേവതയായി മാറി . വനദേവത അവളോട് ചോദിച്ചു "നിനക്ക് എന്തു വരമാണ് വേണ്ടത് ? " മാളു പറഞ്ഞു ദേവതേ എനിക്ക് പറക്കാൻ രണ്ടു ചിറകുകൾ വേണം . ദേവത അവൾക്ക് രണ്ടു മനോഹരമായ ചിറകുകൾ നൽകി . അവൾ ആദ്യം കനക മലയുടെ മുകളിൽ കയറി താഴോട്ട് പറന്നു നോക്കി . അവർക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല . അവൾ പറന്ന് ക്ഷീണിച്ചപ്പോൾ അടുത്തു കണ്ട ദ്വീപിൽ കയറി . അവൾ അവിടെ ഒരു മരo കണ്ടു . ചില്ലകൾ നിറയെ മിഠായികൾ ഉള്ള അത്ഭുത മരം. മാളു അതിൽ കയറി മിഠായികൾ പറിച്ചു തിന്നാൻ തുടങ്ങി . അപ്പോൾ ആരോ ആ മരം പിടിച്ചു കുലുക്കുന്നതുപോലെ തോന്നി . പെട്ടെന്ന് അവൾ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു . അപ്പോൾ അവൾക്ക് മനസ്സിലായി അവൾ സ്വപ്നം കണ്ടതാണെന്ന് . പിന്നെ എഴുന്നേറ്റ് പല്ലുതേച്ച് നേരേ ടി വി യുടെ മുന്നിൽ ചെന്നിരുന്നു ടി വി കണ്ടു . അപ്പോൾ അമ്മ അവളോട് പറഞ്ഞു നമുക്ക് ഒരു ടൂർ പോകാം . അവൾ അയൽക്കാരെയും കൂടെകൂട്ടി മൂന്നാറിനു പോയി. അവിടെ എത്തിയപ്പോൾ ഒരു പണി കിട്ടി . ലോക്ക് ടൗൺ ആയതു കാരണം പുറത്തിറങ്ങാൻ പാടില്ലെന്ന് . ഞാൻ വിചാരിച്ചു അപ്പുറത്തുള്ള സിനുവിന്റെ കൂടെ കളിക്കാം എന്നു വിചാരിച്ചാൽ അവളെ വീട്ടുകാർ കൊറോണ കാരണം പുറത്തു വിടുന്നില്ല . മാളു സിനിമ കാണാനായി ടി വി വച്ചപ്പോൾ അപ്പച്ചൻ ന്യൂസ് വയ്ക്കാൻ പറഞ്ഞു . അവൾക്ക് ന്യൂസ് ഇഷ്ടമല്ലാത്തതു കൊണ്ട് അവൾ മുറിയിലേക്ക് പോയി. കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൾക്ക് തോന്നി അപ്പച്ചൻ പറയുന്നതാണ് ശരി ചാനലുകളിൽ വരുന്ന വാർത്തകൾ നമുക്ക് അറിവുകളാണ് .നമുക്ക് ചുറ്റും ഈ ലോകത്തിനു വന്ന മാറ്റങ്ങൾ അറിഞ്ഞാൽ മാത്രമേ അതനുസരിച്ച് നമ്മുടെ ജീവിതം ക്രവീകരിക്കാൻ കഴിയു എന്ന സത്യം അവൾ തിരിച്ചറിഞ്ഞു . അവൾ അറിയാതെ പുഞ്ചിരിച്ചു."മൂത്തവർ പറയും മുതുനെല്ലിക്ക ആദ്യം കയക്കും പിന്നെ മധുരിക്കും ".
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ