ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/നമ്മുടെപരിസ്ഥിതി
നമ്മുടെപരിസ്ഥിതി
ജൂൺ 5 ന് നാം പരിസ്ഥിതി ദിനം ആചരിക്കുന്നു. അത് വെറും ഒരു ദിനാചരണമായി പോകുന്നതിനാൽ ഇന്ന് നമ്മുടെ പരിസ്ഥിതി വലിയ അപകടത്തിലേക്കാണ് പോകുന്നത്. നമ്മൾ നടത്തുന്ന പ്രവർത്തനങ്ങൾ പലപ്പോഴും പ്രകൃതി വിഭവങ്ങളുടെ ശോഷണത്തിനും പരിസ്ഥിതിനാശത്തിനും ഇടയാക്കുന്നു. നമ്മുടെ നാട്ടിൽ പ്രതിദിനം ഉയരുന്ന കെട്ടിടങ്ങൾക്കും റോഡുകൾക്കുമായി പാറക്കല്ലും കുന്നുകളും ഇടിച്ചു നിരപ്പാക്കുമ്പോൾ അത് മനുഷ്യരുടെ ജീവിതത്തേയും ആ പ്രദേശത്തെ കാലാവസ്ഥയേയും ദോഷകരമായി ബാധിക്കുന്നു. മരങ്ങൾ വെട്ടി നശിപ്പിക്കുന്നതു കൊണ്ട് മഴ ലഭ്യത കുറയുന്നു.പ്ലാസ്റ്റിക്കുകൾ വലിച്ചെറിയുന്നതു കൊണ്ട് പരിസ്ഥിതിയെ കുടുതൽ മലിനമാക്കുന്നു. കൃഷിക്കും മറ്റും കീടനാശിനി തളിക്കുന്നതുമൂലം മണ്ണിന്റെ ഫലവൂയിഷ്ടത നഷ്ടപ്പെടുന്നു. പുഴകളും കുളങ്ങളും മണ്ണിട്ട് നികത്തുകയും കണ്ടൽക്കാടുകൾ നശിപ്പിക്കുകയും ചെയ്യുന്നതു മൂലം ജല സ്രോതസുകളുടെ വിസ്തൃതി കുറഞ്ഞ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നു . ഫാക്ടറികളിൽ നിന്നും മറ്റും മാലിന്യങ്ങൾ പുഴയെ മലിനീകൃതമാക്കുന്നു. ഉയർന്ന കെട്ടിടങ്ങളും മറ്റും ഭുകമ്പത്തിന് ഇടയാക്കുന്നു. നമ്മൾ പ്രകൃതിയോട് ചെയ്യുന്നതിന്റെ വിവരിത ഫലമായാണ് വെള്ളപ്പൊക്കം ഭുകമ്പം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളുണ്ടാകുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കാനായി മരങ്ങൾ നട്ടുവളർത്തുക, വയലുകൾ സംരക്ഷിക്കുക, കണ്ടൽക്കാടുകൾ സംരക്ഷിക്കുക, കുന്നുകൾ നിലനിർത്തുക, ജല സ്രോതസുകൾ സംരക്ഷിക്കുക, വനങ്ങളും വന്വജീവികളെയും സംരക്ഷിക്കുക, തുടങ്ങിയവയിലൂടെ നമുക്ക് പ്രകൃതിയെ സംരക്ഷിക്കാനാകും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ