ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/കരയുന്ന ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
കരയുന്ന ലോകം

ഒരു നുള്ളു കണ്ണീരു വാർത്തുകൊണ്ടീലോക-
വ്യഥയോട് ചേരുന്നു നാമേവരും...
ഭയമല്ല കരുതലാനടിയുറച്ചാൽ നാളെ
അതിജീവനത്തിൻ കഥ പറയാം...
സൃഷ്ടിച്ച സൃഷ്ടാവ് പോലും പകച്ചുപോയ്
നിൻ ചെയ്തികൾ കണ്ട് കണ്ണടച്ചൂ...
സർവ്വവും വെട്ടിപ്പിടിക്കുവാൻ നീ നെയ്ത
സമവാക്യം ഒന്നതിൽ പിറവികൊണ്ടു...
നിൻ ബന്ധനത്തിൻെറ ചുരുളഴിച്ചിന്നവൻ
അന്തകൻ വേഷം കെട്ടിയാടീ...
ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ
കഴിയില്ല മനുജാതിതൻ കർമ്മഫലം
വൻമതിൽ താണ്ടിയാ കോട്ടകൾ തച്ചുടച്ചിന്നവൻ
ഇന്നെൻെറ മണ്ണിലും തേരോട്ടമായ്
ഒരു ചുംബനം പോലും നൽകാൻ കഴിയാതെ
ചത്താലും തീരാത്ത പാപിയായീ...
അകന്നിരിക്കാം രക്തബന്ധങ്ങളൊക്കെയും
ഇരുളിൻെറ മറ നീങ്ങും ഒരു പുലരി വരെയും
വാനോളം വാഴ്ത്തി പുകഴ്ത്തിടാമീ നല്ല
ആതുര സേവകർ നീതിതൻ പാലകർ
ലോകാഃ സമസ്താഃ സുഖിനോഃ ഭവന്തുഃ

അഭിന്യ.പി.കെ.
7 ഡി ജി.യു.പി.എസ്.പട്ടാമ്പി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത