ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അക്ഷരവൃക്ഷം/ ഭൂമി നമ്മുടെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമി നമ്മുടെ 'അമ്മ

ആകാശം,ഭൂമി,വായു.ജലം,വനങ്ങൾ എന്നിവയെല്ലാം ചേർന്നതാണ് പ്രകൃതി.പ്രകൃതി നമ്മുടെ അമ്മയാണ്.നാം പ്രകൃതിയെ സംരക്ഷിക്കാൻ കടപ്പെട്ടിരി ക്കുന്നു. പ്രകൃതിയ ഇബാധിക്കുന്ന ഒന്നാണ് മലിനീകരണം.മലിനീകരണം പലവിധത്തിലുണ്ട്,ജലമലിനീകരണം,വായുമലിനീകരണം,ശബ്ദമലിനീകരണം.എന്നിങ്ങനെ .ഇതിനെല്ലാം കാരണക്കാർ മനുഷ്യരാണ് .മലമുകളിൽ നിന്നും ഒഴുകിവരുന്ന ജലം സമീപപ്രദേശത്തുള്ള ഔഷധസസ്യങ്ങളെ തഴുകി പുഴയിലെത്തുന്നു.ഇങ്ങനെ വെള്ളത്തിനും ഔഷധഗുണം ഉണ്ടാകുന്നു.എങ്ങനെയെല്ലാമാണ് ഈ ജലം മലിനപ്പെടുന്നത്?ഫാക്ടറികളിൽ നിന്ന് ഒഴുകിവരുന്ന മലിനജലം ഒരു കാരണമാണ്. മൃഗങ്ങളുടെയും മറ്റും മൃത ശരീരങ്ങൾ ഒഴുക്കിവിടൽ ,വാഹനങ്ങൾ കഴുകൽ,മാലിന്യങ്ങൾ വലിച്ചെറിയൽ ,എന്നിങ്ങനെ മനുഷ്യൻ പല രീതിയിൽ ജലം മലിനമാക്കുന്നു.ഇത് ഗുരുതരമായ തെറ്റാണ്.പ്രകൃതിയെ മലിനമാക്കുന്ന പ്രവർത്തനങ്ങളിൽ മനുഷ്യൻ ഏർപ്പെട്ടു കൂടാ.ഭൂമിയെ അമ്മയെ പോലെ കരുതണം പ്രകൃതിയെ സംരക്ഷിക്കണം. {BoxBottom1

പേര്= അനുഷ്ക.എസ്‌ ക്ലാസ്സ്= 3 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=ആർ.കെ.എം.എ.എൽ.പി.എസ്. കല്യാണപ്പേട്ട സ്കൂൾ കോഡ്= 21337 ഉപജില്ല= ചിറ്റൂർ ജില്ല= പാലക്കാട് തരം= ലേഖനം color=2

}}