ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷിക്കാം
പരിസ്ഥിതി സംരക്ഷിക്കാം
ലോകം മുഴുവൻ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. മനുഷ്യന്റെ നിലനിൽപ്പിന് തന്നെ ഇത് ഒരു ഭീഷണി ആയി മാറിയിരിക്കുന്നു. പാടങ്ങൾ നികത്തിയും മണൽ വാരി പുഴകൾ നശിപ്പിച്ചും വനങ്ങൾ വെട്ടി നശിപ്പിച്ചും മനുഷ്യൻ പരിസ്ഥിതിയെ കൈയ്യേറി. കുന്നുകൾ ഇടിച്ചു നിരത്തി വലിയ വലിയ കെട്ടിടങ്ങൾ നിർമിച്ചും ഫാക്ടറിയിൽ നിന്നുള്ള പുകപടലങ്ങൾ അന്തരീക്ഷത്തിലും മാലിന്യങ്ങൾ പുഴകളിൽ തള്ളിയും മനുഷ്യൻ പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. വർദ്ധിച്ചു വന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം പ്രകൃതിയുടെ സന്തുലനാവസ്ഥയെ തന്നെ മാറ്റിമറിച്ചു. പ്രകൃതിയോട് ചെയ്യുന്ന ക്രൂരത കൊണ്ടാണ് മനുഷ്യൻ ഇന്ന് ഓരോ മഹാമാരികൾ നേരിടുന്നത്. "പ്രകൃതിയുടെസംരക്ഷണത്തിനായി നാം ഓരോരുത്തർക്കും ഒന്നിച്ച് കൈ കോർക്കാം "
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ