എൻ എം യു പി എസ് വള്ളിയൂർക്കാവ്/അക്ഷരവൃക്ഷം/ കടൽകടന്ന് കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
13:24, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15463 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കടൽകടന്ന് കോവിഡ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കടൽകടന്ന് കോവിഡ്

ലോകം നിശബ്ദം ആവുകയാണ്.1918 ഒന്നാം ലോകമഹായുദ്ധത്തിലെ അവസാനകാലത്ത് ലോകമെമ്പാടും പടർന്ന് സ്പാനിഷ് ഫ്ലൂ എന്ന ഭീകരമായ മഹാ മാരിക്കു ശേഷം ഇതാ വീണ്ടും ലോകം ഭയന്നുവിറച്ച് ഇരിക്കുന്നു. സ്പാനിഷ് ഫ്ലുവിന്റെ 102ാം വർഷത്തിലാണ് കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടത്. എഷ്യയിലെ ഒരു നഗരത്തിൽ തുടങ്ങിയ രോഗബാധയാണ് കടൽ കടന്ന് എല്ലാ ഭൂഖണ്ഡങ്ങളിലേക്കും എത്തിയിരിക്കുന്നത്. മനുഷ്യനിർമിതമാണ് ഈ ദുരന്തം. കോ വിഡ് 19 വന്ന വഴി ഡിസംമ്പർ 1 ചൈനയിലെ വുഹാൻ നഗരത്തിൽ പനിയും ചുമയുമായി ആശുപത്രിയിൽ എത്തിയ വ്യക്തി ഒരു തരം വൈറൽ ന്യുമോണിയുടെ ലക്ഷണം കാണിച്ചു. മത്സ്യ മാർക്കറ്റിൽ ജോലി ചെയ്തിരുന്ന ആളായിരുന്നു ഇത്. തൊട്ടു പിന്നാലെ നിരവധി ആളുകൾ ആശുപത്രിയിൽ എത്തിചേർന്നു.ഇതേ മാർക്കറ്റിൽ സന്ദർശനം നടത്തയവരായിരുന്നു മിക്കവരും. പനി, ശ്വസതടസ്സം ചിലർക്ക് വരണ്ട ചുമയും ഉണ്ടായിരുന്നു. ഡിസംബർ 31 ന് കാര്യം നിസ്സരമല്ലെന്ന് തോന്നി.ചൈനീസ് ആരോഗ്യ വിഭാഗം ലോകരോഗ്യ സംഘട നെയെ അറിയിച്ചു.ചികിൽസയ്ക്ക് മരുന്ന് കണ്ടെത്തിയിട്ടില്ലാത്തതിനാൽ പുതിയ രോഗത്തിനു വേണ്ട ജ ജാഗ്രതകൾ ലോകരോഗ്യ സംഘടന അറിയിച്ചു.

ആര്യദേവ ചന്ദ്രൻ
7 B എൻ എം യു പി സ്കൂൾ വളളിയൂർക്കാവ്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം