ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/അക്ഷരവൃക്ഷം/അത്യാഗ്രഹം

Schoolwiki സംരംഭത്തിൽ നിന്ന്
07:17, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= അത്യാഗ്രഹം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)


അത്യാഗ്രഹം

ഒരിടത്ത് ഒരു അമ്മക്കിളിയും കുഞ്ഞിക്കിളിയും ഒരു വലിയ മരത്തിൽ കൂട് കൂട്ടി താമസിച്ചിരുന്നു. എന്നും രാവിലെ തീറ്റ തേടി അമ്മക്കിളി പോകും. അപ്പോൾ കുഞ്ഞിക്കിളിയോട് പറയും- നീ ചെറുതാണ്, പുറത്തേക്ക് പോകരുത്. അങ്ങനെയിരിക്കെ ഒരു ദിവസം അമ്മക്കിളി തീറ്റ തേടി പോയി. അപ്പോൾ കുറേ മനുഷ്യർ ആ മരം വെട്ടി നശിപ്പിച്ചു. അപ്പോൾ ആ കൂട് താഴെ വീണു. കുഞ്ഞിക്കിളി ചത്തുപോയി. അമ്മക്കിളി തിരികെ വന്നപ്പോൾ കൂടും ഇല്ല കുഞ്ഞും ഇല്ല. അമ്മക്കിളി സങ്കടപ്പെട്ട് പറന്നു പോയപ്പോൾ കണ്ടത് മരം വെട്ടുക്കാർ ക്ഷീണിച്ച് തണൽ അന്വേഷിച്ചു നടക്കുന്നു. അമ്മക്കിളി കാര്യം തിരക്കി. ഞങ്ങൾ തണൽ അന്വേഷിച്ചു നടക്കുകയാണ്. അമ്മക്കിളി അവരോട് പറഞ്ഞു- മരങ്ങൾ വെട്ടി നശിപ്പിക്കരുത്. മരം നട്ടു പിടിപ്പിക്കണം. "മരം ഒരു വരം"

ആരോൺ എ.ജെ.
3A ജി.എൽ.പി.സ്ക്കൂൾ, കടക്കരപ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ