ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം(ലേഖനം)
വ്യക്തി ശുചിത്വം
വ്യക്തി ശീലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വൃത്തിയും വെടിപ്പും. വയറിളക്കം, വയറുകടി, കോളറ, വിരശല്യം, ടൈഫോയ്ഡ് ത്വക്ക് രോഗങ്ങൾ, പേൻ ശല്യം, ദന്തരോഗങ്ങൾ തുടങ്ങിയവ ശുചിത്വമില്ലായ്മ കൊണ്ടാണ് ഉണ്ടാകുന്നത്. പല രോഗങ്ങൾക്കും പ്രധാന കാരണം അഴുക്ക് പിടിച്ചിരിക്കുന്ന കൈകളിൽ നിന്നുള്ള അണുബാധയാണ്. ഓരോ പ്രാവശ്യവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും നന്നായി കൈകഴുകണം ഒപ്പം വായയും. ഇത് പല്ലുകൾക്കിടയിൽ അടിഞ്ഞിരിക്കുന്ന ആഹാരാ വിശിഷ്ടങ്ങൾ നീക്കുന്നതിനും മോണകൾക്കും പല്ലുകൾക്കും കേടുപാടുകൾ ഇല്ലാതിരിക്കുന്നതിനും സഹായിക്കും. ഒരിക്കലും രാവിലെ വായ കഴുകാതെ ചായ കുടിക്കരുത്. ദിവസേന രണ്ടു പ്രാവശ്യമെങ്കിലും പല്ലുകൾ വൃത്തിയാക്കണം(ഉറങ്ങുന്നതിന് മുമ്പും ഉണർന്നതിന് ശേഷവും ) ഇളം നിറങ്ങളുള്ള കോട്ടൺ വസ്ത്രങ്ങൾ വേനൽക്കാലത്തും ചൂടുള്ള വസ്ത്രങ്ങൾ തണുപ്പ് കാലത്തും ഉപയോഗിക്കണം. ങ്കത്തി നീനമായ കൈകൾ കൊണ്ട് ആഹാരം കഴിക്കുകയാ, പാകം ചെയ്യുകയൊ എടുത്ത് കൊടുക്കുകയൊ ചെയ്താൽ പല രോഗങ്ങൾക്കും കാരണമാകുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ