സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/അക്ഷരവൃക്ഷം/അപ്പുവിന്റെ സ്വപനം

Schoolwiki സംരംഭത്തിൽ നിന്ന്
20:00, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Majeed1969 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അപ്പുവിന്റെ സ്വപനം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അപ്പുവിന്റെ സ്വപനം

പതിവിലും നേരത്തെ അപ്പു ഉണർന്നു .അവൻ്റെ പിറന്നാളാണിന്ന്.രാവിലെ അമ്പലത്തിൽ പോയി വന്നപ്പോഴേക്കും അമ്മ പ്രഭാത ഭക്ഷണം എടുത്തു വച്ചു. കഴിക്കുമ്പോൾ ടി വി കാണുന്നത് പതിവാണ് ടി വി കണ്ടു കൊണ്ടിരുന്നപ്പോൾ അച്ഛൻ്റെ ഫോൺ വന്നു. അവൻ്റെ അച്ഛൻ ഇറ്റലിയിലാണ് ജോലി.അച്ഛൻ പിറന്നാളാശംസ നേരാൻ വിളിച്ചതാണ്. അവന് സന്തോഷമായി.ആ സന്തോഷത്തിന് മിനിറ്റുകളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ രാജ്യത്ത് കൊറോണ എന്ന മാരക രോഗം' വ്യാപിച്ചിരിക്കുന്നുവത്രേ. ആർക്കും റൂമിൽ നിന്ന് പുറത്തിറങ്ങാൻ അനുവാദമില്ലത്രേ. ഒരു പാട് ആളുകൾ മരിച്ചു. രോഗമുള്ളവരെ നേരിട്ട് കണ്ടാൽ രോഗം പകരുമെന്നാണ് പറയുന്നതെന്ന് .അടുത്ത മാസം അച്ഛൻ വരുന്നത് സ്വപ്നം കണ്ടിരുന്ന അപ്പുവിന് ആകെ സങ്കടമായി. പുതിയ ഉടുപ്പും ചോക്ലേറ്റും കളിപ്പാട്ടങ്ങളും എല്ലാം വെറും സ്വപ്നം മാത്രം.

നിവേദ്യ
3 C സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - Majeed1969 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ