സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ ' പ്ലേഗ് നിയന്ത്രണം
പ്ലേഗ് നിയന്ത്രണം
ലോക ജനതയെ പൂർണ്ണമായും ഉൻമൂലനം ചെയ്ത രോഗം എന്നാണ് അന്നത്തെ ചരിത്രകാരൻ ലോക്വെപിയസ് പ്ലേഗിനെ വിശേഷിപ്പിച്ചത്. ഇന്നെത്ത കൊവിഡ് 19 പോലെ ആദ്യത്തെ പാറ്റമിക് ആഗോള മഹാമാരി. എട്ടാം നൂറ്റാണ്ടിൻ്റെ പകുതിയോളം മാത്രമേ ഈ മാരകമായ മഹാമാരി അടങ്ങിയുള്ളൂ. ആദ്യമായി യൂറോപ്പിൽ പ്ലേഗ് വന്നത് 1347ലാണ്. പ്ലേഗ് വന്ന് അഞ്ച് വർഷം കഴിഞ്ഞപ്പോൾ യൂറോപ്പിൽ 20 മില്യൺ ജനങ്ങൾ മരണമടഞ്ഞു. പ്രത്യേകിച്ച് മരുന്നോ കുത്തിവയ്പ്പോ ഒന്നുമുണ്ടായിരുന്നില്ല. അതോടെ രോഗത്തിൻ്റെ മഹാകോപം ഏങ്ങനെയോ തണുത്തു എന്നുമാത്രം. ഇതിനുകാരണം ഇന്നും ലോകത്തിന് വ്യക്തമല്ല. എലികളിൽ നിന്ന് ഈച്ചകൾ വഴി മനുഷ്യനിൽ എത്തുന്ന പ്ലേഗിൻ്റെ കാരണമായ യേഴ്സീനിയ പേസ്റ്റിസ് ബാക്ടീരിയയാണ് ബുബോനിക്, പ്നയുമോനിക്, സെപ്ടിസീമിക് എന്നീ മൂന്നു തരത്തിലുള്ള പ്ലേഗ് ഉണ്ടാക്കുന്നത്. സ്വിസർലാൻ്റുകാരനായ അലെക്സാണ്ടെർ യെര്സിൻ ഇതു കണ്ടുപിടിച്ചത് 14 നൂറ്റാണ്ടു കൂടി കഴിഞ്ഞു മാത്രമായിരുന്നു. പശ്ചിമ ഏഷൃയിൽ ഇസ്ലാമിൻ്റെ നാടകീയമായ ആവിർഭാവവും വളർച്ചയുമായിരുന്നു ആ കാലഘട്ടത്തിൻ്റെ മറ്റൊരു വലിയ മാറ്റം. ക്രിസ്തീയ സഭ, പടിഞ്ഞാറൻ സഭ, കിഴക്കൻ സഭയുമായി വേർപിരിഞ്ഞത് ആ കാലത്താണ്. പ്ലേഗിൻ്റെ പശ്ചാതലത്തിൽ ലോകചരിത്രം അങ്ങനെ മാറി മറിഞ്ഞു. യൂറോപ്പിൽ രണ്ടാം തവണ പ്ലേഗ് ആഞ്ഞടിച്ചതും ഇറ്റലിയിൽ തന്നെയാണ്. പ്ലേഗിൻ്റെ ലക്ഷണങ്ങൾ പനി, തളർച്ച, തലവേദന എന്നിവയാണ്. പ്ലേഗിന് ഉണ്ടായിരുന്ന ഏക ചികിത്സ ആൻ്റിബയോറ്റിക്സും മുൻകരുതലുമാണ്. ഈ രോഗം വായുവിലൂടെ മനുഷ്യനിൽ പകരുന്നതാണ്. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കും പകരും എന്നും സ്ഥിതീകരിച്ചിട്ടുണ്ട്. പ്ലേഗ് നിയന്ത്രിക്കുവാൻ എലികളേയും, എലി ചെള്ളിനേയും ഒരുമിച്ചു നശിപ്പിക്കണം. ഹൈഡ്രജൻ സയനൈഡ് ഉപയോഗിച്ചുള്ള പുകക്കൽ ആണ് ഏറ്റവും നല്ലത്. പ്ലേഗ് ബാധ ഉളളപ്പോൾ എലിവിഷം വച്ച് എലികളെ മാത്രം കൊല്ലുന്നതു അപകടമാണ് അവസാനം പ്ലേഗിന് വാക്സിൻ കണ്ടുപിടിച്ചു. ലോകം മുഴുവൻ വ്യാപിച്ച പ്ലേഗ് കോടിക്കണക്കിന് മനുഷ്യരെ ഇതിനോടകം കൊന്നൊടുക്കിയിരുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ