എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
പ്രകൃതിയെ നാം അവഗണിക്കുമ്പോൾ അത് നമ്മളോട് പ്രതികരിക്കും. അതിന്റെ തെളിവുകളാണ് നാം ഇന്ന് കാണുന്ന പ്രകൃതിക്ഷോഭങ്ങൾ. അതിനാൽ പരിസ്ഥിതിസംരക്ഷണം ഇന്ന് അനിവാര്യമായിരിക്കുകയാണ്. ഭൂമിയിലെ നിരവധിയായ ജീവജാലങ്ങളിൽ ഒന്നുമാത്രമാണ് മനുഷ്യൻ. ആഹാരം, വസ്ത്രം, പാർപ്പിടം, ഔഷധം, ഇന്ധനം എന്നിവയൊക്കെ നമുക്ക് പ്രധാനം ചെയ്യുന്നത് പ്രകൃതിയിലെ സസ്സ്യജന്തുജാലങ്ങളാണ്. നമ്മുടെ നിലനിൽപ്പിനു വായുവും വെള്ളവും എന്നത് പോലെ മണ്ണും പ്രധാനമാണ്. പ്രകൃതിയിൽ പരിമാണപ്രക്രിയയിലെ ഒടുവിലത്തെ കണ്ണിയാണ് മനുഷ്യൻ. തന്റെ നിലനിൽപ്പിനെ മാത്രം മുന്നിൽ കണ്ടുകൊണ്ട് മനുഷ്യൻ പ്രകൃതിയിൽ നടത്തുന്ന ഇടപെടലുകൾ വിപരീതഫലമാണ് ഉണ്ടാക്കുക. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക് കോട്ടം തട്ടാതെ ഇടപെടുക എന്നതാണ് പരിസ്ഥിതിസംരക്ഷണത്തിനായി സ്വീകരിക്കേണ്ട ഒരു പ്രധാന മാർഗ്ഗം. പരിസ്ഥിതിസംരക്ഷണം നമ്മുടെ കർത്തവ്യമാണ്. {{BoxBottom1 |
പേര്=Pᴏᴏᴊᴀ. ᴍᴏʜᴀɴᴀɴ | ക്ലാസ്സ്= 9 B | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=എ ജെ ജോൺ മെമ്മോറിയൽ ഹൈസ്കൂൾ കൈനടി | സ്കൂൾ കോഡ്= 46039 | ഉപജില്ല= വെളിയനാട് | ജില്ല= ആലപ്പുഴ | തരം= ലേഖനം | color=4 |