സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ/അക്ഷരവൃക്ഷം/രചനയുടെ പേര്

Schoolwiki സംരംഭത്തിൽ നിന്ന്
പുതുജീവിതം

ഒരു ഡോക്ടറാകണമെന്ന ലക്ഷ്യം വച്ച് ചൈനയിലേയ്ക്ക് വണ്ടി കയറുമ്പാൾ മനസ്സിൽ നിറയേ തിരിച്ച് നാട്ടിലെത്തി നല്ല ഡോക്ടറായി പേരെടുക്കുന്ന കാര്യമായിരുന്നു. അവശരേയും പാവങ്ങളേയും സഹായിക്കണം കുറഞ്ഞചെലവിൽ നല്ല ചികിത്സ അവർക്കു കൊടുക്കണം.

ചൈനയിലേയ്ക്ക് പഠിക്കാൻ പോകണം എന്ന ആവിശ്യം ആദ്യമായി വീട്ടിൽ പറയുമ്പോൾ അച്ചൻറെയും അമ്മയുടെയും മുഖത്തെ ഭാവങ്ങൾ ഇപ്പോഴും മനസിലുണ്ട്.”ഇത്രയും ധൂരം പോകണോ മോനെ...” ആച്ചൻറെ ചോദ്യം ഇതായിരുന്നു. അമ്മ കനിപ്പിച്ചൊന്നു നോക്കി അത്രതന്നെ. എൻറെ പിടിവാശിക്കുമുമ്പിൽ അവസാനം സമ്മതം മൂളുകയായിരുന്നു അവർ. അങ്ങനെ ആ ദിവസം വന്നെത്തി. അച്ചനോടും അമ്മയോടും കുഞ്ഞുപെങ്ങളോടും യാത്ര പറഞ്ഞ് ചൈനയിലേക്ക്... ഏജൻസിയിൽ ചെന്നപ്പോൾ അവിടെ എന്നെപ്പോലെ കുറേ കുട്ടികൾ. അവിടെ രേഖകളെല്ലാം ഏൽപ്പിച്ച് അവരോടൊപ്പം വിമാനത്തിൽ കയറി ആദ്യ യാത്ര... അന്ന് പരിചയപ്പെട്ടതാണ് എറണാകുളംകാരൻ ആമലിനെ. ആ സൌഹൃദം അങ്ങനെ വളർന്നു... ചൈനയിലെത്തിയ നിമിഷം...

മ്പമ്പോ... എന്തൊരു നഗരം,...അംമ്പരചുംമ്പികളായ കെട്ടിടങ്ങൾ...”എടാ അമലെ... ഇതെന്തു വനിയ കെട്ടിടങ്ങളാടാ...’’ശരിയാടാ...

ല്ലാവരും തിരക്കുകളിൽ ഓടി നടക്കുന്ന സമയത്താണ് ഞാൻ പഠപക്കുന്ന ആശുപത്രിയിൽ ജലദോഷം ബാധിച്ച് ആൾക്കാർ എത്താൻ തുടങ്ങിയത്. ‘’ആകെയൊരു പന്തിക്കേട് തോന്നുന്നല്ലോ അമലേ...’’ ’’ശരിയാടാ അഖിലേ...’’ ആൾക്കാരെല്ലാം ഇങ്ങനെ പെട്ടെന്ന് രോഗികളാകുന്നെ? അതൊട്ടു ഭെതമാകുന്നുമില്ലല്ലോ. ഓരോ ദിവസവും ചെല്ലുംന്തോറും രോഗികളെകൊണ്ടുനിറയാൻ തുടങ്ങി. ഞങ്ങളുടെ ബാച്ചിലെ എല്ലാവരെയും പുറത്തുവിട്ടു. കുട്ടത്തോട് മരണം നടക്കുന്നു. ഒന്നും പുറംലോകം അറിയുന്നില്ല. ഞങ്ങളും നാട്ടിലെത്താൻ വെമ്പൽ കൊണ്ടു. കിട്ടിയ വണ്ടിയിൽ കയറി വിമാനത്താവളത്തിൽ ചെന്ന് ഏതുവിധേനയും നാട്ടിലെത്താൻ വെപ്രാളമായി. അപ്പോഴേയ്ക്കും വിവരങ്ങൾ ലോകമറിഞ്ഞു. പകർച്ചവ്യാധി പടരുന്നു. എങ്ങനായാലും ഞാനും അമലും ഒരു വിധേന നാട്ടിലെത്തി. നാട്ടിലെത്തിയ വിവരമറിഞ്ഞതോടെ ആരോഗ്യപ്രവർത്തകരെത്തി. ഞങ്ങൾ വീട്ടുതടങ്കലിലായി. നാട്ടലെത്തിയാൽ ഓടിയെത്താറുണ്ടായിരുന്ന അയൽക്കാരില്ല..വീട്ടിൽ സ്ഥിരം വന്ന് പത്രം വായിക്കുന്നവരം പാലുവാങ്ങാൻ വരുന്നവരും ഒന്നും വരുന്നില്ല.... അച്ഛനോ അമ്മയോ വെളിയിലിറങ്ങുന്ന കണ്ടാൽ ആളുകൾ ഓടിയകലുന്നു. എല്ലാവരാലും ഒറ്റപ്പെട്ടു എൻറെ കുടുംബം...

ങ്കിലും അവരുണ്ടാരുന്നു. എൻറൊപ്പം... ആരെന്നല്ലേ.. നമ്മുടെ ആരോഗ്യപ്രവർത്തകർ. എല്ലാദിവസവും വന്ന് കാര്യങ്ങൾ തിരക്കും.. തികച്ചും ഒറ്റപ്പെട്ടുപോയെന്നു തോന്നിയപ്പോൾ ഏക ആശ്വാസമായിരുന്നു അവർ. രണ്ടാഴ്ചത്തെ പരിപൂർണ്ണ വീട്ടുതടങ്കൽ.. ഇപ്പോൾ ചൈനയിലെ അവസ്ഥകൾ മാധ്യമങ്ങലിലൂടെ അറിയുമ്പോൾ... ഒരു പ്രാർത്ഥന മാത്രം ദൈവമേ നിൻ കരുതൽ മാത്രമാണെന്നെ നാട്ടിലെത്തിച്ചത്... മോഹങ്ങൾ ഒക്കെയും ചിറകറ്റു... എങ്കിലും ജീവൻ തിരിച്ചുകിട്ടിയത് ഒരാശ്വാസം.


Milan Maria Saji
X എസ് റ്റി എച്ച് എസ് എസ് ഇരട്ടയാർ
കട്ടപ്പന ഉപജില്ല
കട്ടപ്പന
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ