സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. ആനിക്കാട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
23:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28044 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി | color= 3 }} <center> <poem> ലോകമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

ലോകമാസകലം ആഞ്ഞുവീശി
നടുക്കിയോരാ കൊറോണ
ചൈനയിലെങ്ങോ പൊട്ടിമുളച്ച
ഈ കൊറോണയെന്ന മഹാവിപത്ത്
 
രാജ്യമാസകലം പകർന്നിടുന്നു
കൊറോണയെന്ന മഹാമാരി
 പൊലിഞ്ഞു പോയി ജീവിതങ്ങളും
 ആ മഹാമാരിതൻ വലയിൽ

ആ ഭീവത്സചക്രത്തിൻ
ഭീതിമുനയിൽ ആണ്ടുപോയനേകരും
മരണത്തെ മുഖാഭിമുഖം
ദർശിച്ചു മറ്റുപലരും

 നേരിടാം നമ്മുക്കൊന്നുചേർന്ന്
 ഈ മഹാവിപത്തിനെ
 പൂർണ്ണമായി നമ്മിൽ നിന്നു-
 മകലെ അകറ്റീടാൻ

നിലനിർത്തീടാം വീണ്ടും
നമ്മുടെ സന്തോഷം
ചെറുത്തിടാം കൊറോണയെ
സധൈര്യം

 ശുചിയാക്കീടാം നമ്മുടെ
 ഭവനങ്ങളും സമൂഹവും
 നമ്മുക്കൊന്നായ്ശുചിയാക്കാം
 ഒന്നുചേർന്ന് അണിചേരാം

ഓർമ്മയിൽ നിന്നും തുടച്ചുനീക്കാം
ഈ മഹാമാരിയെ
തിരിച്ചു പിടിക്കാം നമ്മുടെ
സുന്ദര ലോകത്തെ.

        

ലിബിയ മോൾ സണ്ണി
12 സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ്‌ എസ്‌ ആനിക്കാട്.
കല്ലൂർക്കാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത