പി.എസ്.എം.ഗവ.എൽ.പി.എസ് പുത്തൻവേലിക്കര/അക്ഷരവൃക്ഷം/ അഹങ്കാരിമത്സ്യം
ദൃശ്യരൂപം
അഹങ്കാരിമത്സ്യം
ഒരു ഗ്രാമത്തിൽ ഒരു ചെറിയ കുളം ഉണ്ടായിരുന്നു. ആ കുളത്തിൽ രണ്ട് മത്സ്യങ്ങൾ ഉണ്ടായിരുന്നു. ഒന്നിന് സ്വർണ്ണ നിറവും രണ്ടാമന്റെ നിറം ഇരുണ്ട കറുപ്പ് നിറവുമായിരുന്നു.അതു കൊണ്ട് സ്വർണ്ണമത്സ്യത്തിന് താൻ വലിയ സുന്ദരിയാണെന്ന് അഹങ്കാരം ആയിരുന്നു. കറുത്ത മത്സ്യത്തിനെ കാണാൻ കറുത്ത നിറമാണെന്നും പറഞ്ഞ് കളിയാക്കുമായിരുന്നുസ്വർണ്ണമത്സ്യം.ഇങ്ങനെ പറയുമ്പോൾ കറുത്ത മത്സ്യം വളരെ വിഷമിച്ച് അവിടെ നിന്നും മാറിപോകും... ഒരിക്കൽ ആകുളത്തിൽ കുറച്ച് കുട്ടികൾ മീൻ പിടിക്കുവാൻ വന്നു അവർ വീശിയ വലയിൽ രണ്ട് മത്സ്യങ്ങളും കുടുങ്ങി. അവയെ അവർ കരയിൽ കുടഞ്ഞിട്ടു. സ്വർണ്ണമത്സ്യത്തിനെ കണ്ടപ്പോൾ അവർക്ക് വളരെ സന്തോഷം തോന്നി. കറുത്ത മത്സ്യത്തിനെ അവർക്ക് ഇഷ്ടമായില്ല അതു കാരണം അതിനെ അവർ കുളത്തിൽ തന്നെ ഉപേക്ഷിച്ചു. സ്വർണ്ണമത്സ്യത്തിന് അഹങ്കാരത്തിനുള്ള ശിക്ഷയും ലഭിച്ചു
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ