ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല/അക്ഷരവൃക്ഷം/ ഡയറിക്കുറിപ്പ്
<
ഡയറികുറിപ്പ് >
ജനുവരി 2 2020 തിങ്കൾ ഇന്നത്തെ ദിവസം വളരെ വേദന നിറഞ്ഞതായിരുന്നു. പത്രം വായിച്ചപ്പോഴാണ് അതു അറിഞ്ഞത്, ചൈനയിൽ ഒരു രോഗം പുതുതായി ഉണ്ടായി. അതിപ്പോൾ പല രാജ്യങ്ങളിലേക്കും പടർന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിലേക്കും ഈ രോഗം പടർന്നിരിക്കുന്നു. കൊറോണ എന്ന വൈറസാണ് രോഗം പരത്തുന്നത് എന്ന് പത്രത്തിൽ വായിച്ചു. ഈ രോഗത്തിന്റെ പേര് കോവിഡ് -19 എന്നാണ്. നമ്മുടെ രാജ്യത്തുള്പ്പടെ പല രാജ്യത്തും നിരവധി ആളുകൾ മരിക്കുന്നു. ഈ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിക്കാനായിട്ടില്ല. വീട്ടിൽ ഇന്ന് ചില ആരോഗ്യ പ്രവർത്തകർ വന്ന്, കോറോണക്കെതിരെ ബോധവൽക്കരണം തന്നു.ശരീരം വൃത്തിയായി സൂക്ഷിക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുക, കൈകൾ (സോപ്പ്-ഹാൻഡ്വാഷ് -സാനിടൈസർ ) തുടങ്ങിയവ ഉപയോഗിച്ച് കഴുകുക, മറ്റുള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കുക, തുടങ്ങിയവയായിരുന്നു അവരുടെ നിർദേശങ്ങൾ. ടീവിയിൽ ബഹുമാനപെട്ട പ്രധാനമന്ത്രി കുറച്ചു നാളത്തേക്ക് ജനങ്ങൾ പുറത്തിറങ്ങാൻ പാടില്ലെന്നും, വീട്ടിൽ തന്നെ കഴിയണം എന്നും നിർദേശം തന്നു. ഇതിനെ ലോക്ക് ഡൗൺ എന്നാണ് പറയുന്നെന്നു അച്ഛൻ പറഞ്ഞു. രോഗം പടർന്നു പിടിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ആണെന്ന് അച്ഛൻ പറഞ്ഞു തന്നു .ആരോഗ്യ പ്രവർത്തകർ തന്ന എല്ലാ നിർദേശങ്ങളും ഞങ്ങൾ പാലിച്ചു തുടങ്ങി. വീട്ടിൽ ഇരിക്കുന്ന സമയം ചിലവഴിക്കാൻ ഞാൻ പുസ്തകം വായിക്കാനും, ചിത്രങ്ങൾ വരയ്ക്കാനും തീരുമാനിച്ചു. അച്ഛനും അമ്മയും കൃഷിയിൽ കൂടുതൽ ശ്രദ്ധിക്കാൻ തീരുമാനിച്ചു. ലോകത്തു കോവിഡ് 19 മാറാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു.
|