കൂടാളി യു പി എസ്‍/അക്ഷരവൃക്ഷം/കോറോണക്കാലം ....
കോറോണക്കാലം ....
കൂടാളി യു പി സ്കൂളിൽ അഞ്ചാം ക്‌ളാസിൽ പഠിക്കുന്ന വിദ്യാർത്ഥിനി യാണ് ഞാൻ. നാം എല്ലാവരും ഭീതിയുടെ ദിനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പഴമക്കാരുടെ മനസ്സിൽ പ്ലേഗ് പടർത്തിയ അതേ ഭീതിതന്നെയാണ് ഇപ്പോൾ നാം അനുഭവിക്കുന്നത് പെട്ടന്നൊരു ദിവസം സ്കൂൾ പൂട്ടിയപ്പോൾ മനസ്സ് നിറയെ സന്തോഷമായിരുന്നു. കുറേദിവസം കഴിഞ്ഞപ്പോഴാണ് കൊറോണഎന്ന ദുരന്തത്തെ ഞാൻ തിരിച്ചറിഞ്ഞത്. പത്രങ്ങളിലും t.v ന്യൂസുകളിലും ദിവസംതോറും കൊറോണ എന്ന മഹാമാരിയെക്കുറിച്ചാണ് എന്നും കേൾക്കുന്നത്. പിന്നെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മുഖ്യമന്ത്രിയുടെ കർശന നിയന്ത്രണം ആരംഭിച്ചു. സർക്കാർ lock down പ്രഖ്യാപിച്ചു. കൈകഴുകലും, മാസ്കുകളും നിർബന്ധം ആക്കി. അതോടെ എന്റെ വീട്ടിൽ ഉള്ളവർ പുറത്ത് പോകാതെയായി. എല്ലാവരും വീട്ടുജോലികളിൽ മാത്രം മുഴുകി. അടുക്കളയിൽ പുതിയ വിഭവങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. അച്ഛനും ഞാനും അടുക്കള ജോലിയിൽ സഹായിക്കാൻ തുടങ്ങി. ഇന്നലെ ഉണ്ടാക്കിയ പൊറോട്ടയും ചിക്കൻ കറിക്കും നല്ല രുചി ആയിരുന്നു. കടയിൽ നിന്ന് വാങ്ങി കഴിക്കുന്ന പലതും വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കും എന്ന് ഞങ്ങൾക്ക് മനസ്സിലായി. അനിയനും ഞാനും വായിക്കാനും പഠിക്കാനും സമയം കണ്ടെത്താറുണ്ട്. ഈ കൊറോണക്കാലം നൽകിയ ചില ഓർമ്മകൾ ഞാൻ വരികളിൽ കുറിക്കുന്നു.. ലോകം വിറപ്പിച്ച കൊറോണയെ.. ലോക്ക് ഡൗൺ കൊണ്ട് വിറപ്പിച്ചു നാം.. ഭീതിയിലാഴ്ന്ന് ലോകം... ഭീതിയില്ലാതെ നാം മലയാളികൾ.. അല്ലലില്ലാതിരിക്കാൻ അകന്ന് നിന്നീടാം.. വീണ്ടും ഒരുമിക്കാൻ.. വീട്ടിൽ ഇരുന്നീടാം.. കൈകൾ കഴുകീടാം ജീവൻ കാത്തിടുവാൻ.. പ്രാർത്ഥിച്ചിടാം... ഈ യുദ്ധ വിജയത്തിനായ്..
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ