എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/കൊറോണയോട്
കൊറോണയോട് അല്ലയോ കൊറോണേ,നീ ഇത്ര നാളും എവിടെയായിരുന്നു.മാനവരെ മര്യാദക്കാരനാക്കാനും,സൽഗുണങ്ങൾ ഉള്ളവനാക്കാനുമാണോ നീ ഇപ്പോൾ വന്നത്.അവന് അറിയാമായിരുന്നതും ഇപ്പോൾ മറന്നിരിക്കുന്നതുമായ ശുചിത്വത്തിൻറെ പാഠങ്ങൾ മനസ്സിലാക്കി കൊടുക്കാനാണോ നീ വന്നത്.മനുഷ്യർ തമ്മിൽമതത്തിൻറെയും ജാതിയുടെയും പേരിൽ ലഹള കൂടുന്നത് നിരർത്ഥകമാണെന്ന് പറയാനാണോ നീ വന്നത്.പ്രകൃതിയെ സ്നേഹിക്കാതെ ഉള്ളതെല്ലാം വെട്ടിപിടിച്ച് ഞാനെന്നഹങ്കരിക്കുന്ന മനുജനെ ഒരു പാഠം പഠിപ്പിക്കാനാണോ നീ വന്നത്.സഹജീവികളെ സ്നേഹിക്കാതെ എനിക്ക് മാത്രമാണ് ഭൂമിയെന്ന് വീമ്പിളക്കുന്ന മനൂജനെ മുട്ടുലകുത്തിക്കാനാണോ നീ വന്നത്.ഇനിയും തിരിച്ചറിഞ്ഞില്ലെങ്കിൽ ഈ ലോകത്തെ മുഴുവനും ഭസ്മമാക്കാനാണോ നീ വന്നത്.അല്ലയോ കൊറോണേ,നീ വന്നതിനാൽ മനുഷ്യൻ ശുചിത്വത്തിൻറെപാഠങ്ങൾ മനസ്സിലാക്കി.ഇനി നീ തിരിച്ച്പോകൂ.വീണ്ടും മനുഷ്യൻറെഅഹങ്കാരം കൊടികുത്തി വാഴുമ്പോൾ തിരിച്ച്വരാനായി നീ ഇപ്പോൾ പോകൂ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ