പ്രളയ വിരാജിത ഭൂമി (കവിത)
കേരളമേ മമ രാജ്യ മേ
ഞാൻ നിന്നെ വ്യഥയോടെ നോക്കുന്നു നേർ ദൃഷ്ടി യിൽ
ജല ശക്തി കോപിച്ച മണ്ണി ലോ
പ്രാണനായ് കേഴുന്നിതായിരം ജീവിതങ്ങൾ
മാവേലി വാണൊരീ വിശ്രാന്ത ഭൂമിയിൽ
മാഞ്ഞു പോയി ബഹുനിലമന്ദിരങ്ങൾ
കാലം തൻ കോപം വന്നെത്തി പേമാരി യായ്
ദൈവം തൻ രാജ്യത്തിന്നങ്കണത്തിൽ
ഉരുൾ പൊട്ടി ഉലയുന്ന ജീവിത ങ്ങളിൽ
എവിടേയ്ക്ക് പോകും പറയുക നീ
അണപൊട്ടി യൊഴുകുന്ന ജലവീചി വന്നെത്തി
ജല മില്ലാതലയും മനുഷ്യനു മേൽ
ഹരിതവർണ്ണ ശബളാഭമീ ഭൂമിയിൽ കാണ്മാനില്ല കന്ന് വാഴകളും
ആബാല വൃദ്ധ ജനങ്ങളും അലയുന്നിതപരിചിത ക്യാമ്പു കളിൽ
ഉയരുക ശബ്ദങ്ങൾ പുനർജ്ജ നിക്കായി
ഈ പ്രളയ വിരാജിത ഭൂമി മേൽ
|