സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/നല്ലവരാകാം നാളേയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
14:16, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 181018 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ലവരാകാം നാളേയ്ക്കായ് <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ലവരാകാം നാളേയ്ക്കായ്

ഒരിക്കൽ മനുഷ്യർ സ്നേഹത്തിലും ഐക്യത്തിലും ജീവിച്ചപ്പോൾ രോഗമോ,ദുഃഖമോ പ്രശ്നങ്ങളോന്നുംതന്നെയില്ലായിരുന്നുഎന്നാൽ മനുഷ്യർ സന്പത്തിനും പദവിക്കുമായി മത്സരം തുടങ്ങിയോഅന്നുമുതൽലോകത്തിൽദുഃഖവും രോഗവുംമറ്റെല്ലാ ദുരിതങ്ങളുമുണ്ടായി.മനുഷ്യർദൈവത്തിനെതിരായിപ്രവർത്തിക്കുന്പോൾപ്രകൃതി മനുഷ്യനെതിരായി മാറും.ഈമഹാവ്യാധിമനുഷ്യന്റെ പാപംനിമിത്തമോ അല്ലയോ എന്ന് നമുക്കറിയില്ല.ലോകത്തിന്റെഏതോ കോണിൽ നിന്നുത്ഭവിച്ച്ലോക രാജ്യങ്ങളെയെല്ലാംകീഴടക്കി തീ പടരുന്നതിനേക്കാൾ വേഗത്തിൽ ലോകമെന്പാടും വ്യാപിച്ചു കൊണ്ടിരിക്കുന്നു.അതിൽ നിന്നുരക്ഷനേടുവാൻ ലോകരാജ്യങ്ങൾജാഗ്രത പുലർത്തുന്നു.ലക്ഷക്കണക്കിന് ജീവൻപൊലിയിച്ചഈ മഹാമാരിയെ തടയാനും നല്ലൊരുനാളേയ്ക്കുവേണ്ടിയും മനുഷ്യമനസ്സുകളും ബന്ധങ്ങളും അകലാതെ ശരീരം കൊണ്ട് നമുക്ക്അകന്നു നില്ക്കാം.ജാതിമതദേശവർഗവർണ വ്യത്യാസമില്ലാതെ നമ്മെ സഹായിക്കുന്ന നമ്മുടെ ഗവൺമെന്റെിന്റെ നിർദേശങ്ങൾ പാലിക്കാം.ഈ രോഗത്തെ തടയാൻ പറ്റിയ മരുന്നു നല്കിനമ്മെ അനുഗ്രഹിക്കുവാൻദൈവത്തോട് പ്രാർത്ഥിക്കാം.ലൗകിക സുഖങ്ങൾക്കു പിറകെ പായാതെ നമുക്കെല്ലാം ഒത്തൊരുമയോടെ സ്നേഹത്തിൽ ജീവിക്കാം.മനുഷ്യർതമ്മിലുള്ള മത്സരങ്ങൾ ഇല്ലാതായാൽ എല്ലാവിപത്തുകളും ഒഴിയും.കഴിഞ്ഞ പ്രളയത്തിൽ ഒറ്റകെട്ടായി നിന്നതുപോലെഈ കൊറോണയെയും നമുക്ക് നേരിടാം.ലോകത്തിന്റെ രക്ഷയെക്കരുതി സമയവും ആരോഗ്യവുമെല്ലാം ചെലവഴിക്കുന്നഡോക്ടേസിനുംനേഴ്സുമാർക്കും പോലീസുകാർക്കും മറ്റു സന്നദ്ധസഠഘാടകർക്കും എല്ലാനല്ല മനുഷ്യസ്നേഹികൾക്കും വേണ്ട നിർദേശങ്ങൾനൽകിനമ്മെ നയിക്കുന്ന ഗവൺമെന്റെിനും നന്മയുണ്ടാകട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കുകയും ചെയ്യാം.

സാനിയ.ജെ
6A സെന്റ്തോമസ് യു.പി.എസ്.അയിരൂർ,തിരുവനന്തപുരം,വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം