സെന്റ്. അലോഷ്യസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/മുൻകരുതൽ
മുൻകരുതൽ
ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് പകരുന്ന രോഗങ്ങളാണ് പകർച്ചവ്യാധികൾ, സാധാരണയായി നാം കണ്ടുവരുന്ന പകർച്ചവ്യാധികളാണ് ജലദോഷം, ചിക്കൻ പോക്സ്, മണ്ണൻ, പലതരം പകർച്ചപ്പനികൾ. എന്നാൽ ലോകം മുഴുവനെയും ഭയപ്പെടുത്തിയ മഹാമാരിയാണ് കോവിസ് - 19. കോറോണയെന്ന വൈറസിനു മുമ്പിൽ ലോകം തലകുനിച്ചു. പകർച്ചവ്യാധികൾ വരാതെ സൂക്ഷിക്കാൻ നാം ഓരോരുത്തരും മുൻകരുതലുകൾ എടുക്കണം. രോഗം വരാതെ ശരീരത്തെ സൂക്ഷിക്കാൻ നാം ശ്രദ്ധാലുവായിരിക്കണം രോഗപ്രതിരോധ ശേഷി കൂട്ടാൻ പ്രധാനപ്പെട്ട ചില കാര്യങ്ങളാണ്. വ്യക്തിശുചിത്വം പരിസര ശുചിത്വം പോഷകാഹാരം. വ്യായാമം.. വൃത്തിയും വെടിപ്പുമുള്ള വസ്ത്രങ്ങൾ ധരിക്കുക, ശരീരം വൃത്തിയാക്കുക മുഖവും കൈയ്യും കാലും ഇടയ്ക്കിടെ കഴുകുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, വീടിനകത്തും പുറത്തും എല്ലാ സാധനങ്ങൾ അടുക്കും ചിട്ടയോടും സൂക്ഷിക്കുക, ചപ്പുചവറുകൾ യഥാസമയം നശിപ്പിക്കുക. മലിന ജലം ഉണ്ടാകാൻ ഇടയാക്കരുത്. പ്രത്യേകമായി അടുക്കള ഭക്ഷണസാധനങ്ങളുടെ അവശിഷ്ടമില്ലാതെ ഭംഗിയായി സൂക്ഷിക്കുക. വസ്ത്രങ്ങൾ അടുക്കി അലമാരകളിൽ സക്ഷിക്കുക. പുറത്ത് യാത്ര ചെയ്തുവരുമ്പോൾ ശരീരശുദ്ധി വരുത്തി പുതിയ വസ്ത്രങ്ങൾ ധരിക്കുക. പോഷക ആഹാരങ്ങൾ കഴിക്കാൻ വില കൂടിയ ഭക്ഷണം തേടിപ്പോകേണ്ട, കാലാകാലങ്ങളിൽ നമ്മുടെ നാട്ടിൻ പുറങ്ങളിലെ ഫലവർഗ്ഗങ്ങൾ ധാതുലവണങ്ങളാൽ സമ്പന്നമാണ്. നാം നിസ്സാരമായി കാണുന്ന ആന മുന്തിരി മുള്ളാത്ത, സീതപ്പഴം പറങ്കിമാങ്ങ, ചക്ക, മാങ്ങ | മുട്ടപ്പഴം, പപ്പായ തുടങ്ങിയവ. ഈ നാട്ടു ഫലവൃക്ഷങ്ങൾ പറമ്പിൽ നട്ടുവളർത്താനും കാലാകാലങ്ങളിൽ കഴിക്കുന്നത് ധാതുലവണങ്ങളുടെ അഭാവം കുറയാതെ സൂക്ഷിക്കുന്നു. ധാരാളം വിറ്റാമിനുകൾ അടങ്ങിയ പച്ചക്കറികൾ മുറ്റത്ത് നട്ടുവളർത്താം. ചീര, മുരിങ്ങ പയർ, വെണ്ട, കോവൽ ഇവ നന്നായി വളരും. ഇവ ദൈനംദിന ആഹാരത്തിലുൾപ്പെടുത്തിയാൽ ആവശ്യമായ വിറ്റാമിനുകൾ ലഭിക്കും. ശുദ്ധജലം കുടിക്കുക, ആഹാരപദാർത്ഥങ്ങൾ അടച്ചു സൂക്ഷിക്കുക, ജങ്ക് ഫുഡുകൾ ഉപേക്ഷിക്കുക, ആഹാരം സ്വയം പാകം ചെയ്ത് കഴിക്കാൻ ശ്രദ്ധിക്കണം. വ്യായാമം അത്യാവശ്യമാണ്. വീടും പരിസരവും വൃത്തിയാക്കി, ഭക്ഷണം സ്വയം പാകം ചെയ്ത് കൃഷിപ്പണികൾ ചെയ്ത് ജീവിക്കുന്നവർക്ക് വ്യായാമം ഈ ജോലികളിൽ നിന്ന് ലഭിക്കും. അതിലുപരിയായി പ്രാർത്ഥനയും ഹൃദയശുദ്ധിയും ഉണ്ടാകണം. മനസ്സിനു ശാന്തിയും,സമാധാനവും ഉണ്ടെങ്കിൽ ആരോഗ്യവുമുണ്ട്. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകുകയുള്ളൂ...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ