ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/അനുസരണക്കേട് വരുത്തിയ വിന

Schoolwiki സംരംഭത്തിൽ നിന്ന്
21:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അനുസരണക്കേട് വരുത്തിയ വിന   ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അനുസരണക്കേട് വരുത്തിയ വിന     


പരീക്ഷ ഒന്നുമില്ലാതെ സ്കൂൾ അടച്ച സന്തോഷത്തിലായിരുന്നു പീറ്റർ . എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവനു ബോറടിച്ചു തുടങ്ങി. അച്ഛനും അമ്മയും പറഞ്ഞത് അനുസരിക്കാതെ അവൻ വീടിനു പുറത്തിറങ്ങി കളിച്ചു. കൈകൾ ഇടയ്ക്കിടക്ക് കഴുകണമെന്ന കാര്യം അച്ഛനമ്മമാർ ഓർമ്മിപ്പിച്ചെങ്കിലും അവൻ അനുസരിച്ചില്ല. താമസിയാതെ അവനു പനി പിടിച്ചു. രണ്ടാഴ്ച ആശുപത്രിയിൽ കിടക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. അച്ഛനമ്മമാരെ പിരിഞ്ഞ് അവന് ആശുപത്രിയിൽ താമസിക്കേണ്ടി വന്നു. അവർ പറഞ്ഞത് അനുസരികാത്തതു കൊണ്ടാണ് തനിക്ക് ഇങ്ങനെ വന്നതെന്ന് അവർ ഓർത്തു. അസുഖം ഭേദമായി വീട്ടിലെത്തി അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഇനി ഒരിക്കലും അച്ഛനമ്മമാർ പറഞ്ഞത് അനുസരിക്കാതിരിക്കില്ലെന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു.

അമൻ ഹാഷിക്
3 C ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ