ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
അമ്മു പഠിക്കാൻ മിടുക്കിയാണ്. അമ്മയെ ജോലിയിൽ സഹായിക്കുകയും ചെയ്യുമായിരുന്നു. അമ്മയ്ക്ക് രാവിലെ ഓഫിസിൽ പോകണം. ജോലി കഴിഞ്ഞ് വൈകുന്നേരം മാത്രമേ വീട്ടിൽ എത്തുകയുള്ളൂ. അമ്മയ്ക്ക് സമയക്കുറവ് കാരണം അമ്മുവിന്റെ കാര്യങ്ങൾ എല്ലാം അവൾ തന്നെയാണ് ചെയ്യുന്നത്. അമ്മയ്ക്ക് അതിൽ വളരെ ഏറെ വിഷമമുണ്ട്. അമ്മുവിനാണെങ്കിൽ അതിൽ ഒരു പരാതിയുമില്ല. അമ്മു രാവിലെ അമ്മയ്ക്ക് ഒപ്പമാണ് സ്ക്കൂളിൽ പോകുന്നത്. വൈകുന്നേരം അമ്മു സ്കൂൾ വിട്ട് വന്നാൽ കുളിച്ച് ആഹാരം കഴിച്ച് വീട്ടിൽ എന്തെങ്കിലും ചെറിയ ജോലികൾ ഉണ്ടെങ്കിൽ അത് ചെയ്ത് തീർത്ത ശേഷം ഗൃഹപാഠം ചെയ്ത് കഴിഞ്ഞ് അമ്മ വരുന്നതും കാത്ത് വീട്ടിന്റെ ഉമ്മറത്ത് ഇരിക്കും. അമ്മ വന്നു കഴിഞ്ഞാൽ പിന്നേയും വീട്ടിൽ ജോലി ചെയ്യേണ്ടി വരും. അപ്പോഴും അമ്മു അമ്മയെ സഹായിക്കും. അത് കഴിഞ്ഞ് അമ്മു അന്ന് സ്കൂളിൽ പഠിപ്പിച്ച പാഠങ്ങൾ പഠിക്കും. അങ്ങനെ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കഴിഞ്ഞു. ഒരു ദിവസം അമ്മ ജോ ലി കഴിഞ്ഞ് വരുമ്പോൾ അമ്മുവിനെ പുറത്ത് കണ്ടില്ല. ആകെ പരിഭ്രമമായി- അമ്മുവിനെ വിളിച്ചു. വിളി കേട്ടില്ല. അമ്മ അകത്ത് പോയി നോക്കുമ്പോൾ മൂടി പുതച്ച് കിടക്കുന്ന അമ്മുവിനെയാണ് കണ്ടത്, സംസാരിക്കാൻ പോലും കഴിയാതെ പനി ച്ച് വിറച്ച് കിടക്കുകയായിരുന്നു. അത് കണ്ട് ഭയന്ന അമ്മ പിന്നെ ഒരു നിമിഷം പോലും പാഴാക്കിയില്ല. അമ്മുവിനേയും കൊണ്ട് അടുത്തുള്ള ആശുപത്രിയിൽ പോയി. ഡോക്ടർ പരിശോധിച്ചു, എന്നിട്ടു പറഞ്ഞു കുട്ടിയെ ഇവിടെ അഡ്മിറ്റ് ചെയ്യണം. ഒത്തിരി പരിശോധനകൾ നടത്തണം. അമ്മുവിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. കുട്ടിയ്ക്ക് ന്യുമോണിയയുടെ ആരംഭമാണ്. അമ്മയ്ക്ക് ആകെ വിഷമമായി. അമ്മ ജോലിയ്ക്ക് പോകാതെ അവധിയെടുത്ത് അമ്മുവിന് സമയാസമയങ്ങളിൽ മരുന്നും ആഹാരവും കൊടുത്ത് പരിചരിച്ചു. പെട്ടെന്ന് അമ്മുവിന്റെ അസുഖം ഭേദമായി. അമ്മുവിന് ഡോക്ടർ നിർദേശങ്ങൾ കൊടുത്തു. ധാരാളം വെള്ളം കുടിക്കണം. ഫലവർഗ്ഗങ്ങൾ കഴിയ്ക്കണം, വീടും പരിസരവും വൃത്തിയായി സൂക്ഷിയ്ക്കണം - ഇതൊക്കെ ആയിരുന്നു ഡോക്ടർ കൊടുത്ത നിർദ്ദേശങ്ങൾ. അമ്മുവും അമ്മയും അപ്പാടെ പാലിച്ചു. അമ്മുവിന്റെ അസുഖം ഭേദമായി. പഴയതു പോലെ അമ്മ ജോലിയ്ക്കും അമ്മു സ്കുളിലും പോയി തുടങ്ങി. അതിനു ശേഷം എന്ത് ജോലി കിടന്നാലും അമ്മുവിന് വേണ്ടി അമ്മ ഒത്തിരി സമയം മാറ്റിവച്ചു. അമിതമായ സ്നേഹം കൊടുത്തു. അമ്മുവിന് വളരെ സന്തോഷമായി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ