ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കോവിഡ് 19 നെതിരെ
പ്രതിരോധിക്കാം കോവിഡ് 19 നെതിരെ
ഇന്ന് നമ്മുടെ ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ് 19 അഥവാ കൊറോണ വൈറസ്. ലോകത്തിന്റെ പലഭാഗങ്ങളിലും കോവിഡ് 19 സ്ഥിരീകരിച്ചു കഴിഞ്ഞു. ലക്ഷകണക്കിന് മനുഷ്യജീവനുകൾ ഇതുമൂലം വളരെയേറെ കഷ്ടപ്പെടുന്നു. പലരുടെയും ജീവൻ നഷ്ടമായി. കൊറോണ രാജ്യത്ത് പടരുന്നതിനിടെ പരിശോധനയിൽ ഇന്ത്യ ഏറെ പിന്നിൽ. പക്ഷേ , ഈ അവസ്ഥ മാറിമറിയാൻ നമ്മുടെ ചെറിയ പിഴവുകൾ തന്നെ ധാരാളമാണ്. രോഗബാധിത പ്രദേശങ്ങളിൽ നിന്നും വന്നവരിലൂടെയാണ് രാജ്യത്ത് വൈറസ് ബാധയുടെ വ്യാപനം ഉണ്ടായത്. രോഗബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തിയ വ്യക്തികളിലും കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. ഓരോ നിമിഷവും അതീവ ജാഗ്രതയോടെ വേണം നാം ഓരോരുത്തരും കൈകാര്യം ചെയ്യുവാൻ. സമൂഹവ്യാപനം ഉണ്ടാവുകയാണെങ്കിൽ മരണസംഖ്യം നിയന്ത്രണാതീതമായിരിക്കും. പക്ഷേ , ലോക്ക് ഡൗണിലൂടെ ഈ പ്രതിസന്ധിയെ തരണം ചെയ്യുവാൻ സാധിക്കും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ