കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം/അക്ഷരവൃക്ഷം/ഔഷധ സസ്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arunkm (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഔഷധ സസ്യങ്ങൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഔഷധ സസ്യങ്ങൾ

മുരിങ്ങ മുരിങ്ങയില ചതച്ചെടുക്കുന്ന നീര് ഹൃദ്രോഗവും രക്ത സമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുന്നു. മുരിങ്ങത്തോൽ പല ആയുർവ്വേദ മരുന്നുകളിലും ഉപയോഗിക്കുന്നു. മുരിങ്ങ വിത്തിൽ നിന്നും എടുക്കുന്ന എണ്ണ വാതരോഗം കുറയ്ക്കുന്നതാണ്. മുരിങ്ങയുടെ കമ്പാണ് സാധാരണയായി നടുന്നത്. വിത്തുപാകി മുളപ്പിച്ച തൈകളും നടാൻ ഉപയോഗിക്കം

സർപ്പഗന്ധി വീട്ടുമുറ്റത്ത് നട്ടു വളർത്താവുന്ന ഒരു അലങ്കാരചെടിയാണ് സർപ്പഗന്ധി. അമൽപൊരി എന്ന പേരിലും ഇത് അറിയപ്പെടുന്നു. രക്തസമ്മർദ്ദത്തിനുള്ള സിദ്ധൗഷധമായ സെർപ്പാസിൻ എന്ന ഗുളിക ഉണ്ടാക്കുന്നത് ഇതിന്റെ വേരിൽ നിന്നാണ്. അജ്മാലിൻ, അജ്മാലിനിൻ, അജ്മാലിസിൻ, സെർപ്പന്റെൻ, സെർപ്പന്റൈനിൻ, റിസർപ്പെൻ, റിസർപ്പിനൈൻ എന്നീ ആൽക്കലോയിഡുകൾ ഇതിന്റെ വേരിലടങ്ങിയിരിക്കുന്നു.

രക്തധമനികളെ വികസിപ്പിച്ച് രക്തസമ്മർദ്ദം കുറയ്ക്കുക, തലച്ചോറിലെ നാഡികളെ ഉദ്ധീപിപ്പിച്ച് ഉറക്കമുണ്ടാക്കുക എന്നിവയാണ് ഇതിന്റെ ഔഷധഗുണങ്ങൾ. ഇതിന്റെ വിത്തു പാകിയോ, കൊമ്പുകളോ, വേരോ നട്ട് തൈകൾ ഉണ്ടാക്കി കൃഷി ചെയ്യാം.

വേപ്പ് വളരെക്കാലം നിലനിൽക്കുന്ന വേപ്പ് വീട്ടുവളപ്പിലെ ഒരു പ്രമുഖ ഔഷധസസ്യമാണ്. ഇത് വീട്ടുമുറ്റത്തു നട്ടു വളർത്തിയാൽ പല രോഗങ്ങളിൽ നിന്നും മോചനം കിട്ടും. വേപ്പിലകളിൽ തട്ടിവരുന്ന കാറ്റിനുപോലും ഔഷധ ഗുണമുണ്ടെന്നാണ് കരുതുന്നു.

വേപ്പിന്റെ തൊലി, ഇല, വിത്ത്, പൂവ് തുടങ്ങിയവയൊക്കെ ഉപയോഗയോഗ്യമാണ്. വേപ്പിന്റെ ഇലയിലും, തൊലിയിലും മാർഗോസിൻ എന്ന ആൽക്കലോയിഡും എണ്ണയിൽ നിംബിൻ, നിബിംടിൻ എന്നീ ഘടകങ്ങളും അടങ്ങിയിരിക്കുന്നു.

രക്തശുദ്ധി ഉണ്ടാക്കുവാനും ചർമ്മ രോഗങ്ങൾ ശമിപ്പിക്കാനും കഫവും പിത്തവും കുറയ്ക്കുവാനും വേപ്പ് സഹായിക്കുന്നുണ്ട്. വിത്തുപാകി കിട്ടുന്ന തൈകൾ ഉപയോഗിച്ചാണ് വേപ്പ് വളർത്തുന്നത്.

കറിവേപ്പ് കറികൾക്ക് രുചി വർദ്ധിപ്പിക്കുവാൻ ചേർക്കുന്ന ഒരു സുഗന്ധ ഇല എന്നതിലുപരി കറിവേപ്പ് ഒരു ഔഷധസസ്യം കൂടിയാണ്.

ആഹാരത്തിലുണ്ടാകുന്ന വിഷാംശം ഇല്ലാതാക്കുവാനും ദഹനശക്തി വർദ്ധിപ്പിക്കുവാനും ഇതിന് കഴിവുണ്ട്. അതിസാരം, വയറുകടി എന്നിവയുടെ ചികിത്സയിൽ ഇതുപയോഗിക്കാം. ഇതിന്റെ ഇലയ്ക്കു പുറമെ തൊലിയും വേരുമൊക്കെ ഔഷധ യോഗ്യമാണ്. വേരുകളിൽ നിന്ന് പൊട്ടിവരുന്ന തൈകളും വിത്തു പാകി മുളപ്പിച്ച തൈകളും നടാനുപയോഗിക്കാം

കണിക്കൊന്ന ഏപ്രിൽ മാസത്തിൽ നിറയെ പൂക്കളുമായി നിൽക്കുന്ന കണിക്കൊന്ന ആരെയും ആകർഷിക്കുന്നതാണ്. ഇത് ത്വക്രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിച്ചു വരുന്നു. ഇതിന്റെ കായ്ക്കുള്ളിൽ വിത്തുകളെ പൊതിഞ്ഞു കാണുന്ന പശപ്പ് ഒരു വിരേചന ഔഷധമായി ഉപയോഗിച്ചു വരുന്നു. ചർമ്മ രോഗം, പ്രമേഹം, മലബന്ധം എന്നിവയുടെ ചികിത്സയിലും ഇതുപയോഗിക്കുന്നു.


പാർവ്വതി ക്ലാസ്സ്
10 A കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം