സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/അക്ഷരവൃക്ഷം/ഒരു ലോക്ക്ഡൌൺ കാലത്ത്
ഒരു ലോക്ക് ഡൗൺ കാലത്ത്
ഉറക്കക്ഷീണത്തോടെ എഴുന്നേറ്റ് വന്ന കാത്തു കണ്ടത് ഉമ്മറത്ത് ഇരുന്ന് കരയുന്ന അമ്മയെയും മുത്തശ്ശിയെയുമാണ് .കാത്തു വിവരം അറിയാൻ രണ്ടുപേരോടും മാറി മാറി ചോദിച്ചു . ഒടുവിൽ അമ്മ വിവരം പറഞ്ഞു മോളെ അച്ഛന് കൊറോണ സ്ഥീകരിച്ചു എന്ന് എന്ന് പറഞ്ഞു അവിടുത്തെ ആശുപതിയിൽ നിന്ന് ഫോൺ വന്നിരുന്നു . ചെറുതേങ്ങലോടെയാണ് 'അമ്മ അവളെ വിവരം അറിയിച്ചത് കാത്തു ഓടി മുറിയിലേക്ക് പോയി . വിദേശത്തു ജോലി ചെയ്യുന്ന അച്ഛന്റെ ഫോട്ടോ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി " ഇവിടെ ഉള്ള പോലെ ചികിത്സ ഒന്നും അവിടെ ലഭിക്കില്ല" എന്ന് മുത്തശ്ശൻ ഉമ്മറത്തിരുന്ന് ഇടക്കിടെ പറയുന്നത് അവളുടെ ശ്രദ്ധയിൽപ്പെട്ടു . കാത്തു ഓടിച്ചെന്ന് ടിവിയിൽ വാർത്ത വച്ചു. അച്ഛൻ ജോലി ചെയ്യുന്ന സ്ഥലത്ത് 24 പേർക്ക് കൂടി കോവിഡ് 19 സ്ഥിതീകരിച്ചു എന്ന് വാർത്തയിൽ വന്നു അതിൽ ഒരാളായ തൻ്റെ അച്ഛനെക്കുറിച്ചു കാത്തു ഓർത്തുകൊണ്ടേയിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ തുടക്ക സമയമായതിനാൽ വിദേശത്തുള്ള രോഗികളെ നാട്ടിലെത്തിക്കും എന്ന വാർത്ത അച്ഛനൊപ്പം ജോലി ചെയ്തിരുന്ന മേനോൻ അങ്കിളിനെ അറിയിച്ചു . സർക്കാരിന്റെ സഹായത്തോടെ അച്ഛനും ഒപ്പം ജോലി ചെയ്തിരുന്നവരും നാട്ടിൽ എത്തി . പക്ഷെ നേരെ പോയത് കോട്ടയം മെഡിക്കൽ കോളേജിലേക്കാണ് .അച്ഛൻ രോഗം മാറി തിരിച്ചു വരുന്നതും കാത്ത് അവളും അമ്മയും മറ്റുള്ളവരും പ്രാർത്ഥനയോടെ വീട്ടിൽ കാത്തിരുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ