തൂവക്കുന്ന് എൽ.പി.എസ്/അക്ഷരവൃക്ഷം/അതിജീവിക്കാം കരുതലോടെ

Schoolwiki സംരംഭത്തിൽ നിന്ന്
20:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- അർജുൻ (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം കരുതലോടെ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവിക്കാം കരുതലോടെ

കൂട്ടുകാരേ , നാം ഇന്ന് ഒരു വലിയ പ്രതിസന്ധിയിലാണ് . ഒരു വലിയ മഹാമാരിയായ കോവിഡ് 19 എന്ന പകർച്ചവ്യാധി .ഈ മഹാമാരി വന്നത് അങ്ങ് ചൈനയിൽ നിന്നാണ് . അതിനെ നമ്മൾ ഇപ്പോൾ നേരിടുകയാണ് . നമ്മുടെ സർക്കാർ ഇതിനെ പ്രതിരോധിക്കാൻ നമുക്ക് ചില നിർദ്ദേശങ്ങൾ തന്നിട്ടുണ്ട് . കൈകൾ നന്നായി കഴുകണം , ആരും വീട്ടിൽനിന്ന് പുറത്തിറങ്ങരുത് , തമ്മിൽ 1 മീറ്റർ അകലം പാലിക്കണം .ചില ആളുകൾ അതൊന്നും കേൾക്കാതെ പുറത്തിറങ്ങുകയും , കൈകൾ വൃത്തിയായി സൂക്ഷിക്കാതെയും നിൽക്കുന്നുണ്ട് .അതുകൊണ്ട് കേരളത്തിൽ ചിലയിടങ്ങളിലൊക്കെ കൊറോണ വ്യാപനമുണ്ടായി . നമ്മുടെ ഈ ലോകം മുഴുവൻ കൊറോണ വ്യാപിച്ചിരിക്കുകയാണ് . ഒരുപാട് ജനങ്ങൾ മരിച്ചിട്ടുണ്ട് . അതുകൊണ്ട് ദയവുചെയ്ത് ആരും വീട്ടിൽനിന്ന് പുറത്തു ഇറങ്ങരുത് . കൈകൾ സോപ്പുപയോഗിച്ച് 20 സെക്കന്റ് എങ്കിലും കഴുകണം

.
നമ്മൾ മഹാമാരിയായ കോവിഡിനെ നേരിടും .... അതിജീവിക്കും .....


അൻഫിയ സി
നാലാം ക്ലാസ് തൂവക്കുന്ന് എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം