തലോറ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
20:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13733 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി സംരക്ഷണം
<article>

ജൂൺ 5ലോക പരിസ്ഥിതി ദിനം.1972 ല്‌ സ്റ്റോക്ക് ഹോമിൽ ആണ് ആദ്യത്തെ പരിസ്ഥിതി ഉച്ച കോടി നടന്നത്.1974 മുതൽ പരിസ്ഥിതി ദിനമായി ആചരിക്കാൻഐക്യരാഷ്ട്രസഭ തീരുമാനിച്ചു. ഓരോ പരിസ്ഥിതി ദിനവും ഓരോ പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്. മനുഷ്യൻ പരിസ്ഥിതിയെ ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ്. അതിൻറെ ദോഷങ്ങളാണ് ഇന്ന് നാം അനുഭവിച്ചു കൊണ്ടിരിക്കുന്നത്.

വായുവും മണ്ണും ജലവും ഒക്കെ ചേർന്നതാണ് നമ്മുടെ പരിസ്ഥിതി. ' മരം ഒരു വരം ' എന്ന ചൊല്ലിനെ നമ്മൾ മറന്നുപോകുന്നു. മരങ്ങൾ വെട്ടി നശിപ്പിച്ചത് കാരണം കാർബൺഡയോക്സൈഡ് കൂടുകയും അതുവഴി ചൂട് കൂടുകയും ചെയ്യുന്നു.ഋഗ്വേദത്തിൽപറയുന്നുണ്ട് 10 പുത്രന്മാർക്ക് തുല്യമാണ് ഒരു മരം എന്ന്.

അതൊക്കെ നാം മറന്നു പോകുന്നു മനുഷ്യൻറെ സ്വാർത്ഥമായ താൽപര്യങ്ങൾക്ക് വേണ്ടി അവൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നു .പ്ലാസ്റ്റിക് വലിച്ചെറിയുമ്പോൾ അത് വർഷങ്ങളോളം മണ്ണിൽ കിടന്ന് മണ്ണു മലിനമാകുന്നു. പ്ലാസ്റ്റിക് കത്തുമ്പോൾ ഉള്ള പുകയും വാഹനങ്ങളിലെ പുകയും വായുവിനെ മലിനപ്പെടുത്തുന്നു.

പരിസ്ഥിതിയെ കൊല്ലുമ്പോൾ നഷ്ടം നമുക്ക് മാത്രമല്ല . മറ്റ് ജീവജാലങ്ങൾക്ക് കൂടിയാണ്. പ്രകൃതിയെ ചൂഷണം ചെയ്തതുകൊണ്ട് നമ്മൾ നേടിയത് രോഗങ്ങളാണ് . അതുകൊണ്ട് ഇനി എങ്കിലും നമ്മുടെ സ്വാർത്ഥത ഉപേക്ഷിച്ച് മറ്റുള്ളവർക്ക് വേണ്ടിയും കൂടി ജീവിക്കുക . ഈ ഭൂമി നമുക്ക് മാത്രമല്ല മറ്റുള്ളവർക്ക് കൂടി അവകാശപ്പെട്ടതാണ് . വരും തലമുറയ്ക്ക് വേണ്ടി നല്ല ഭൂമി യെ നമുക്ക് കൈമാറാം . അതിനുവേണ്ടി നമുക്ക് ഓരോരുത്തർക്കും പ്രതിജ്ഞ ചെയ്യാം.........

ആദിത് മനോജ്‌കുമാർ
3 തലോറ എ ൽ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം