Schoolwiki സംരംഭത്തിൽ നിന്ന്
ചെറുത്തുനിൽപ്പ്
ചൈനയിലെ വുഹാൻ പ്രവശ്യയിൽ നിന്നും പൊട്ടിപുറപ്പെട്ട കൊറോണ എന്ന വൈറസ് ചൈനയ്ക്ക് പുറമേ ഇറ്റലിയിലും ഇറാനിലും ഇപ്പോൾ നമ്മുടെ രാജ്യത്തും എത്തിയിരിക്കുന്നു. കടുത്ത ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന രോഗിയിലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്. കോവിഡ് 19 എന്ന പേരിലാണ് ഈ വൈറസ് അറിയപ്പെടുന്നത്. ഇതുവരെ ഇതിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല.കടുത്ത ചുമയും ശ്വാസതടസവും പനിയുമാണ് ഇതിന്റെ ലക്ഷണങ്ങൾ. ഈ രോഗത്തിനെ പ്രതിരോധിക്കുന്നതിനു വേണ്ടി വ്യക്തി ശുചിത്വം പാലിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക , കഴുകാത്ത കൈ ഉപയോഗിച്ച് കണ്ണും മൂക്കും വായും തൊടുന്നത് ഒഴിവാക്കുക , ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം പൊത്തിപ്പിടിക്കുക, യാത്രചെയ്യുമ്പോൾ മാസ്ക് ഉപയോഗിക്കുക , അകലം പാലിക്കുക ഇങ്ങനെ നമ്മൾ ഒാരോരുത്തരും ചെയ്താൽ ഈ രോഗത്തെ അതിജീവിക്കാം. ഈ വൈറസ് ലോകം കീഴടക്കാൻ ശ്രമിക്കുമ്പോൾ മനുഷ്യ൪ അതിനെ അതിജീവിക്കാൻ പരിശ്രമിക്കുന്ന കാഴ്ചകളാണ് നാം ഇന്ന് കാണുന്നത്. ഇതിനെല്ലാം നാം തന്നെയാണ് കാരണം. മനുഷ്യൻ പ്രകൃതിയോട് ഏതെലാം തരത്തിൽ പെരുമാറി എന്നതിൻെറ സൂചനയാണ് കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളായി ലോകത്തിൽ പട൪ന്നുപിടിക്കുന്ന രോഗങ്ങൾ.
വൈറസ് പൊട്ടിപ്പുറപ്പെട്ടതു മുതൽ ജനങ്ങൾ പുറത്തിറങ്ങുന്നത് കുറവാണ്. വായുമലിനീകരണവും ഇപ്പോൾ കുറവാണ്. റോഡുകളിൽ ആളുകളും വാഹനങ്ങളും ഇല്ലാതായി. ഇനി മുന്നോട്ടുള്ള ജീവിതത്തിൽ നാം കരുതലോടെ ജീവിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വ്യക്തി ശുചിത്വം പാലിക്കകയും ചെയ്യണം. അതിനായി നമ്മൾ ഒാരോരുത്തരും പരിശ്രമിക്കേണ്ടതായിട്ടുണ്ട്. നല്ല നാളെയ്ക്കായി നമുക്ക് ഒരുമിച്ച് കൈകോ൪ക്കാം.....
|